ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിനു മുമ്പ് അടുത്ത ശമ്പള പരിഷ്കരണ കമീഷൻ കേന്ദ്രസർക്കാർ രൂപവത്കരിക്കാൻ ഇടയില്ല. എട്ടാം ശമ്പള കമീഷൻ രൂപവത്കരിക്കാൻ സമയമായിട്ടില്ലെന്ന് ധനകാര്യ സെക്രട്ടറി ടി.വി. സോമനാഥ് പറഞ്ഞു.
പുതിയ ശമ്പള കമീഷൻ രൂപവത്കരിക്കണമെന്ന ശക്തമായ സമ്മർദം സർക്കാറിന് മുന്നിലുള്ളപ്പോൾ തന്നെയാണിത്. പഴയ പെൻഷൻ പദ്ധതി കൈവിട്ട് പുതിയ പെൻഷൻ പദ്ധതിക്ക് ഊന്നൽ നൽകുന്നതിനെ പ്രതിപക്ഷവും ജീവനക്കാരിൽ വലിയൊരു വിഭാഗവും എതിർക്കുന്ന സാഹചര്യവും കേന്ദ്രസർക്കാർ നേരിടുന്നുണ്ട്.
രാജ്യത്ത് 54 ലക്ഷത്തോളം കേന്ദ്രസർക്കാർ ജീവനക്കാരും പെൻഷൻകാരുമുണ്ട്. കേന്ദ്രസർക്കാർ ജീവനക്കാരെയും പെൻഷൻകാരെയും സന്തോഷിപ്പിക്കാൻ തെരഞ്ഞെടുപ്പിനു മുമ്പ് ശമ്പള പരിഷ്കരണ മുന്നൊരുക്കങ്ങളിലേക്ക് സർക്കാർ കടക്കുക പതിവാണ്. 2013 സെപ്റ്റംബറിലാണ് ഏഴാം ശമ്പള കമീഷൻ കോൺഗ്രസ് നയിച്ച യു.പി.എ സർക്കാർ രൂപവത്കരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.