ഭൂപേഷ് ബാഗേൽ

കശ്മീരിലെ ആസൂത്രിത കൊലപാതകങ്ങളിൽ കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനവുമായി ഛത്തീസ്ഗഡ് മുഖ്യമന്ത്രി

റായ്പൂർ: ജമ്മു കശ്മീരിൽ അടുത്തിടെ നടന്ന ആസൂത്രിത കൊലപാതകങ്ങളിൽ കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ. പ്രശ്നം പരിഹരിക്കുന്നതിന് സർക്കാർ സ്വീകരിച്ച തന്ത്രം വിജയിച്ചില്ലെന്നും പ്രശ്നങ്ങൾ അതേപടി തുടരുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

നേരത്തെയും കശ്മീരി പണ്ഡിറ്റുകൾ കൊല്ലപ്പെട്ടിട്ടുണ്ട്. ഇപ്പോൾ വീണ്ടും ന്യൂനപക്ഷ സമുദയാക്കാർ അവിടെ തീവ്രവാദി ആക്രമണങ്ങളാൽ കൊല്ലപ്പെടുകയാണ്. സർക്കാർ എന്തൊക്കെ തന്ത്രങ്ങൾ സ്വീകരിച്ചിട്ടും പ്രശ്നങ്ങൾ അവസാനിക്കുന്നില്ല. പ്രശ്നം പരിഹരിക്കുന്നതിനായി കേന്ദ്ര സർക്കാർ ഉപയോഗിച്ച രീതി വിജയിച്ചില്ലെന്നും ഭൂപേഷ് ബാഗേൽ പറഞ്ഞു.

കശ്മീരിൽ സാധാരണക്കാരായ നിരപരാധികളായ ലക്ഷ്യമിട്ടുള്ള കൊലപാതകങ്ങൾ നടന്നിട്ടുണ്ട്. ഇരകളിൽ കശ്മീർ പണ്ഡിറ്റ് സമുദായത്തിലെ അംഗങ്ങളും സാധാരണക്കാരും സർക്കാർ ജീവനക്കാരും ഉൾപ്പെടുന്നു. ജമ്മു കശ്മീരിലെ സുരക്ഷ സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയുമായും മറ്റ് ഉന്നത ഉദ്യോഗസ്ഥരുമായും വെള്ളിയാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു.

കഴിഞ്ഞ മാസം സർക്കാർ ജീവനക്കാരനായ കശ്മീരി പണ്ഡിറ്റ് രാഹുൽ ഭട്ടിന്‍റെ കൊലപാതകത്തിന് പിന്നാലെ കുൾഗാം ജില്ലയിൽ ബാങ്ക് മാനേജരായ വിജയ് കുമാർ തീവ്രവാദികളുടെ വെടിയേറ്റ് മരിച്ചിരുന്നു. ഈ ആഴ്ച ആദ്യം ജമ്മുവിലെ സാംബ ജില്ലയിൽ സ്കൂൾ അധ്യാപികയെ ഭീകരർ വെടിവെച്ച് കൊന്നിരുന്നു.

Tags:    
News Summary - Centre "Unsuccessful": Chhattisgarh Chief Minister On Kashmir Killings

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.