ന്യൂഡൽഹി: രാജ്യം രണ്ടാം കോവിഡ് തരംഗത്തിന് മുന്നിൽ പകച്ച് നിൽക്കുന്ന വേളയിലാണ് ഹരിദ്വാറിൽ ലക്ഷങ്ങൾ പങ്കെടുക്കുന്ന കുംഭമേള അരേങ്ങറിയത്. കോവിഡ് ചട്ടങ്ങൾ കാറ്റിൽ പറത്തി നടത്തുന്ന കുംഭമേളയെ കുറിച്ച് വ്യാപക പരാതി ഉയർന്നിരുന്നു. കുംഭമേള നിർത്തിവെക്കണമെന്ന് വിവിധ കോണുകളിൽ നിന്ന് മുറവിളി ഉയരുന്ന സമയത്ത് തന്നെ വിശ്വാസ കാര്യങ്ങളിൽ ആരും ഇടപെടേണ്ടതില്ലെന്ന് വാദിക്കുന്നവരുമുണ്ട്.
കുംഭമേളയെ ട്രോളിക്കൊണ്ട് ട്വീറ്റ് ചെയ്ത ആർ.പി.ജി ഗ്രൂപ്പ് ചെയർമാൻ ഹർഷ് ഗോയങ്ക ഇത്തരക്കാരുടെ ചൂടറിഞ്ഞു. ഗോയങ്കയുടെ ട്വീറ്റ് ഹിന്ദുവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഒരുവിഭാഗം കമ്പനി നിർമിക്കുന്ന 'സിയറ്റ് ടയർ' ബഹിഷ്കരിക്കണമെന്ന് ആഹ്വാനവുമായെത്തി. ഗോയങ്ക ട്വീറ്റ് ഡിലീറ്റ് ചെയ്തെങ്കിലും പോസ്റ്റ് വൈറലായി മാറിയിരുന്നു.
ഹിന്ദു മതവുമായി ബന്ധപ്പെട്ട് ഗോയങ്ക മുമ്പ് പങ്കുവെച്ച ട്വീറ്റികളും ചിലർ കുത്തിപ്പൊക്കി. ഇത്തരം ട്വീറ്റുകളെ തമാശയായി കാണാൻ സാധിക്കില്ലെന്നാണ് വിമർശകർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.