ചന്ദ കൊച്ചാർ പദവി ദുരുപയോഗം ചെയ്ത് സാമ്പത്തിക നേട്ടമുണ്ടാക്കിയെന്ന് കോടതി

മുംബൈ: ഐ.സി.ഐ.സി.ഐ ബാങ്ക് മേധാവി ആയിരിക്കെ പദവി ദുരുപയോഗം ചെയ്ത് ചന്ദ കൊച്ചാർ സാമ്പത്തിക നേട്ടം ഉണ്ടാക്കിയതായി മുംബൈ കോടതി. വേണുഗോപാൽ ധൂതിന്റെ വീഡിയോകോൺ കമ്പനിക്ക് വായ്പ നൽകി എഴുതി തള്ളിയതിന് ഭർത്താവ് ദീപക് കൊച്ചാറിന്റെ പേരിലുള്ള കമ്പനികൾ വഴി പണം പറ്റിയതായി പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടതായി കോടതി പറഞ്ഞു.

ഐ.സി.ഐ.സി.ഐ വായ്പാ തട്ടിപ്പ് കേസ് പ്രതികൾക്കെതിരെ നടപടിയെടുക്കാൻ അനുമതി തേടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നൽകിയ ഹരജി പരിഗണിക്കേ പ്രത്യേക പി.എം.എൽ.എ കോടതി ജഡ്ജി അഭിജിത് നന്ദഗവങ്കറാണ് ഇങ്ങനെ പറഞ്ഞത്.

ചന്ദ, ദീപക്, വേണുഗോപാൽ അടക്കം കേസിലെ 11 പ്രതികളോടും അടുത്ത 12 ന് നേരിട്ട് ഹാജരാകാനും കോടതി നിർദ്ദേശിച്ചു.

Tags:    
News Summary - Chanda Kochhar has been accused of abusing her position and making financial gains

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.