ചണ്ഡീഗഡ് വിമാനത്താവളത്തിന് ഭഗത് സിങ്ങിന്‍റെ പേര് നൽകും: 'മൻ കി ബാത്തി'ൽ പ്രധാനമന്ത്രി

ന്യൂ ഡൽഹി: ചണ്ഡീഗഡ് വിമാനത്താവളത്തിന് ശഹീദ് ഭഗത് ഭഗത് സിങ്ങിന്‍റെ പേര് നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭഗത് സിങ്ങിന്‍റെ ജന്മവാർഷികമായ സെപ്റ്റംബർ 28ന് വിമാനത്താവളത്തിന് പുതിയ പേര് നൽകുമെന്ന് പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ 'മൻ കി ബാത്തി'ൽ അദ്ദേഹം പറഞ്ഞു. ഭഗത് സിങ്ങിന്‍റെ ജന്മദിനം ആർഭാടങ്ങളോടെ ആഘോഷിക്കാൻ പ്രധാനമന്ത്രി ജനങ്ങളോട് ആവശ്യപ്പെട്ടു.

കാലാവസ്ഥ വ്യതിയാനം സമുദ്ര ആവാസവ്യവസ്ഥയ്ക്ക് വലിയ ഭീഷണിയാണെന്നും കടൽ തീരത്ത് മാലിന്യം അടിയുന്നത് അസ്വസ്ഥത ഉണ്ടാക്കുന്നെന്നും മോദി പറഞ്ഞു. ഇത്തരം വെല്ലുവിളികൾക്കെതിരെ ഗൗരവമേറിയ നിരന്തര ശ്രമങ്ങൾ നടത്തേണ്ടത് നമ്മളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചീറ്റപ്പുലികൾ തിരിച്ചെത്തിയതിൽ രാജ്യത്തെ 130 കോടി ജനങ്ങൾ അഭിമാനത്തിലാണ്. ചീറ്റകളെ ഒരു പ്രത്യേക സംഘം നിരീക്ഷിക്കുകയാണെന്നും അതിന്റെ അടിസ്ഥാനത്തിൽ പൊതുജനങ്ങൾക്ക് എന്ന് മുതൽ അവയെ കാണാനാകും എന്ന് തീരുമാനിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. 

Tags:    
News Summary - Chandigarh airport to be named after Shaheed Bhagat Singh, says PM Modi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.