ചണ്ഡീഗഢ്: മാസ്‌ക് ധരിക്കാത്തത് ചോദ്യം ചെയ്ത വനിതാ പൊലീസിന്റെ മൊബൈല്‍ ഫോണ്‍ തട്ടിത്തെറിപ്പിച്ച് നിലത്തെറിഞ്ഞ് തകര്‍ത്ത് യുവാവ്. പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കാത്തത് ചോദ്യം ചെയ്ത് പിഴ ചുമത്താന്‍ ശ്രമിക്കുന്നതിനിടെ മൊഹാലിയിലായിരുന്നു സംഭവം.
പ്രദേശത്തെ മാര്‍ക്കറ്റില്‍ ഡ്യൂട്ടിയിലായിരുന്ന എസ്.ഐ ആശാ ദേവി, മാസ്‌ക് ധരിക്കാതെ സ്വന്തം കടക്ക് മുന്നില്‍ നില്‍ക്കുകയായിരുന്ന വിക്രാന്തിനോട് മാസ്‌ക് ധരിക്കാന്‍ ആവശ്യപ്പെടുകയും പിഴ എഴുതുകയുമായിരുന്നു. ഇതോടെ ഇയാള്‍ ദേഷ്യപ്പെടുകയും ആശാ ദേവിക്ക് നേരെ ആക്രോശിക്കുകയും ചെയ്തു. ഇതിനിടയിലാണ് ഇയാള്‍ പൊലീസുകാരിയുടെ മൊബൈല്‍ ഫോണ്‍ തട്ടിത്തെറിപ്പിച്ച് നിലത്തെറിഞ്ഞ് തകര്‍ത്തത്.
പിഴ ചുമത്തുന്നതില്‍നിന്ന് പൊലീസുകാരി പിന്‍മാറാതിരുന്നതോടെ ഇയാള്‍ കൈയിലുണ്ടായിരുന്ന കത്രിക കൊണ്ട് സ്വയം കുത്തിപ്പരിക്കേല്‍പ്പിക്കുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തു.
മൊഹാലി സ്വദേശിയായ വിക്രാന്ത് ജോഷി എന്നയാളാണ് അക്രമം നടത്തിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.