വിശാഖപട്ടണം: തെലുഗു ദേശം പാർട്ടി (ടി.ഡി.പി) നേതാവും ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ എൻ. ചന്ദ്രബാബു നായിഡു വിനെ കരുതൽ തടങ്കലിലാക്കി. വിശാഖപട്ടണം വിമാനത്താവളത്തിൽവെച്ചാണ് ഇദ്ദേഹത്തെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കർഷക മാർച്ചിൽ പ്രസംഗിക്കാൻ പോകുന്ന വഴിയാണ് സംഭവം.
വിമാനത്താവളത്തിൽനിന്ന് കാറിൽ പുറത്തേക്ക് പോകവേ പൊലീസ് പിടികൂടി വി.ഐ.പി ലോഞ്ചിലേക്ക് കൊണ്ടുപോകുകയായിരുന്നു. പിന്നീട് വിജയവാഡയിലേക്കോ ഹൈദരാബാദിലേക്കോ മാറ്റിയതായാണ് സൂചന.
ചന്ദ്രബാബു നായിഡുവിനെ സ്വീകരിക്കാൻ ടി.ഡി.പി പ്രവർത്തകരും തടയാൻ വൈ.എസ്.ആർ കോൺഗ്രസ് പ്രവർത്തകരും വിമാനത്താവള പരിസരത്തെത്തിയിരുന്നു. ഇരുവിഭാഗവും തമ്മിൽ ഏറെനേരം ഉന്തുംതള്ളുമുണ്ടായി.
ജഗൻ മോഹൻ റെഡ്ഡി സർക്കാരിനെതിരെ പ്രതിഷേധ റാലി പ്രഖ്യാപിച്ചതിന് കഴിഞ്ഞ സെപ്തംബറിലും നായിഡുവിനെ അറസ്റ്റ് ചെയ്ത് വീട്ടു തടങ്കലിലാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.