സി.ബി.​െഎ ഉദ്യോഗസ്ഥർ മുൻകൂർ അനുമതി വാങ്ങി വന്നാൽ മതിയെന്ന്​ ആ​ന്ധ്രസർക്കാർ

അമരാവതി: സി.ബി.​െഎ ഉദ്യോഗസ്ഥർ ​ഒൗദ്യോഗിക കാര്യങ്ങൾക്കായി സംസ്ഥാനത്ത്​ പ്രവേശിക്കുന്നതിന്​ മുൻകൂർ അനുമതി ആവശ്യമാണെന്ന്​ ആ​ന്ധ്രസർക്കാർ. കേന്ദ്രസർക്കാറുമായി പുതിയ പോർമുഖം തുറന്നാണ്​ ആ​ന്ധ്രസർക്കാറി​​​​​​െൻറ ഉത്തരവ്​. ഇതോടെ ആന്ധ്ര സർക്കാറി​​​​​​െൻറ അനുവാദമില്ലാതെ ​ഒൗദ്യോഗിക കൃത്യനിർവഹണത്തിനായി സംസ്ഥാനത്ത്​ പ്രവേശിക്കാൻ സി.ബി.​െഎ ഉദ്യോഗസ്ഥർക്ക്​ സാധിക്കില്ല.

ഡൽഹിയിൽ മാത്രമാണ്​ സി.ബി.​െഎ അനുവാദമില്ലാതെ അന്വേഷണത്തിനും റെയ്​ഡുകൾ നടത്താനും അനുവാദമുള്ളത്​. മറ്റ്​ സംസ്ഥാനങ്ങളിൽ അന്വേഷണം നടത്തണമെങ്കിൽ അതാത്​ സർക്കാറുകളുടെ അനുമതി വേണം. ഇത്തരത്തിൽ സി.ബി.​െഎക്ക്​ നൽകിയ അനുമതിയാണ്​ പിൻവലിച്ചതെന്നും ആന്ധ്രസർക്കാർ വ്യക്​തമാക്കി.

നവംബർ എട്ടിനാണ്​ ആന്ധ്രസർക്കാർ ഇതുമായി ബന്ധപ്പെട്ട ഉത്തരവിറക്കിയത്​. എന്നാൽ, കഴിഞ്ഞ ദിവസമാണ്​ ഉത്തരവ്​ പുറത്ത്​ വന്നത്​. സംസ്ഥാനത്തെ അന്വേഷണ എജൻസികൾക്ക്​ കൂടുതൽ അധികാരം നൽകാനും ആന്ധ്രസർക്കാർ തീരുമാനിച്ചിട്ടുണ്ട്​.

Tags:    
News Summary - Chandrababu Naidu Takes Away CBI Free Pass-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.