ബംഗളൂരു: ചന്ദ്രയാൻ-3ന്റെ ചരിത്ര വിജയത്തെ നേരിട്ട് അഭിനന്ദിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച ബംഗളൂരുവിലെ ഐ.എസ്.ആർ.ഒ ആസ്ഥാനത്തെത്തും. പുലർച്ചെ 5.30ന് ബംഗളൂരു എച്ച്.എ.എൽ വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി അവിടെനിന്ന് പീനിയയിലെ ഇസ്ട്രാക് കേന്ദ്രത്തിലെത്തും. ചെയർമാൻ എസ്. സോമനാഥുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ദൗത്യത്തിൽ പങ്കാളികളായ മുഴുവൻ ശാസ്ത്രജ്ഞരെയും അഭിസംബോധന ചെയ്യും.
പീനിയയിൽ മോദിയുടെ റോഡ് ഷോ നടത്താനും കർണാടക ബി.ജെ.പി പദ്ധതിയിടുന്നുണ്ട്. ചന്ദ്രയാൻ-3 ദക്ഷിണ ധ്രുവത്തിൽ മൃദു ഇറക്കത്തിലൂടെ ചരിത്രം കുറിക്കുമ്പോൾ പ്രധാനമന്ത്രി ദക്ഷിണാഫ്രിക്കയിലെ ജൊഹാനസ് ബർഗിൽ ബ്രിക്സ് ഉച്ചകോടിയിലായിരുന്നു. ഐ.എസ്.ആർ.ഒയുടെ ദൗത്യസംഘത്തെയും രാജ്യത്തെയും ഓൺലൈനായാണ് അദ്ദേഹം അഭിസംബോധന ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.