ന്യൂഡൽഹി: മൊബൈൽ ഫോണുകളിലും ലാപ്ടോപ്പുകളിലും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളിലും കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് ഇൗ വർഷം പരിശോധന നടത്തും. ഇവയിൽ ഉപയോഗിക്കുന്ന ലോഹ ഘടകങ്ങൾ സുരക്ഷ മാനദണ്ഡങ്ങൾ മറികടക്കുന്ന തരത്തിലാണോ എന്നറിയാനാണ് പരിശോധന.
ചൈന നിർമിത ഫോണുകളാണ് ആദ്യം പരിശോധനക്ക് വിധേയമാക്കുക. പരിശോധനക്കായുള്ള ഫോണുകളും ലാപ്ടോപ്പുകളും നിശ്ചിത ക്രമമില്ലാതെയാണ് തിരഞ്ഞെടുക്കുന്നത്. ദോഷകരമായ മാലിന്യങ്ങൾ നീക്കംചെയ്യാൻ ചുമതലപ്പെട്ട (ആർ.ഒ.എച്ച്.എസ്) ഉദ്യോഗസ്ഥർ ഫോണുകൾ വാങ്ങി അവ അഴിച്ച് കെമിക്കൽ പരിശോധനയിലൂടെ െലഡ്, കാഡ്മിയം, ക്രോമിയം, മെർക്കുറി, പോളി ബ്രോമിനേറ്റഡ്, ഡിഫനൈെലതേഴ്സ് എന്നിവ നിർദേശിക്കപ്പെട്ട അളവിലും കുടുതലാണോ ഉള്ളെതന്ന് പരിശോധിക്കും.
ഹൈദരാബാദ് ആസ്ഥാനമായ സെൻറർ ഫോർ മെറ്റിരിയൽസ് ഫോർ ഇലക്ട്രോണിക് ടെക്നോളജിയിൽ വെച്ചാണ് പരിശോധന. ഏതെങ്കിലും കമ്പനിയുടെ ഉൽപന്നം പരിശോധനയിൽ പരാജയെപ്പട്ടാൽ അത് പിൻവലിപ്പിക്കുകയോ പിഴ ചുമത്തുകയോ ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.