ചെന്നൈ: പഞ്ചനക്ഷത്ര ഹോട്ടലിൽ റിസപ്ഷനിസ്റ്റ് ജോലി വാഗ്ദാനം ചെയ്ത് യുവതികളുടെ നഗ്നചിത്രമെടുത്ത് ഭ ീഷണിെപ്പടുത്തി പണംതട്ടിയ സോഫ്റ്റ്വെയർ എൻജിനീയറെ തെലുങ്കാന പൊലീസ് അറസ്റ്റ് ചെയ്തു. ചെന്നൈയിലെ പ്ര മുഖ െഎ.ടി കമ്പനിയിൽ ജോലിചെയ്യുന്ന ക്ലമൻറ് രാജ് ചെഴിയൻ എന്ന പ്രദീപ് (33) ആണ് പ്രതി. ആന്ധ്ര, കേരളം, കർണാടക, മഹാരാഷ്ട്ര, തമിഴ്നാട്, ഡൽഹി തുടങ്ങി 16 സംസ്ഥാനങ്ങളിലെ 600ലധികം ഉദ്യോഗാർഥികളാണ് ഇയാളുടെ വലയിൽ കുടുങ്ങി തട്ടിപ്പിന്നിരയായത്. ഹൈദരാബാദ് സ്വദേശിനി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
പ്രതിക്ക് രാത്രി ഷിഫ്റ്റിലാണ് ജോലി. ഭാര്യക്ക് പകലും. പകൽ തനിച്ച് വീട്ടിലിരിക്കവെ പ്രമുഖ ഇ- ക്ലാസിഫൈഡ് പോർട്ടലിൽനിന്ന് പെൺകുട്ടികളുടെ മൊബൈൽ ഫോൺ നമ്പറുകൾ ശേഖരിക്കുന്ന ഹോബി പിന്നീട് തട്ടിപ്പ് നടത്താനുള്ള വഴി തുറന്നിടുകയായിരുന്നു.
പഞ്ചനക്ഷത്ര ഹോട്ടലിെൻറ എച്ച്.ആർ മാനേജർ എന്ന നിലയിലാണ് പെൺകുട്ടികളുമായി അഭിമുഖം നടത്തിയിരുന്നത്. ഇയാളുടെ വീട് എച്ച്.ആർ ഒാഫിസ് എന്ന നിലയിലാണ് ഉപയോഗിച്ചിരുന്നത്. അഭിമുഖത്തിെൻറ രണ്ടാം റൗണ്ടിൽ നഗ്ന ചിത്രങ്ങൾ അയച്ചുതരാൻ പറയും. ഫ്രണ്ട് ഒാഫിസ് റിസപ്ഷനിസ്റ്റ് തസ്തികയായതിനാലാണ് ഇതാവശ്യപ്പെടുന്നതെന്നും പ്രദീപ് അറിയിക്കും. പിന്നീട് പ്രദീപ് വിഡിയോ കാളിലൂടെ നഗ്നചിത്രം റെക്കോഡ് ചെയ്യുന്നതും പതിവായി. പിന്നീട് ഇവ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു. പ്രദീപ് ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണുകൾ, കമ്പ്യൂട്ടറുകൾ തുടങ്ങിയവ ഹൈദരാബാദ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.