Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജോലി വാഗ്​ദാനം,...

ജോലി വാഗ്​ദാനം, നഗ്​നചിത്രം എടുത്ത്​ പണംതട്ടൽ; എൻജിനീയർ അറസ്​റ്റിൽ

text_fields
bookmark_border
ജോലി വാഗ്​ദാനം, നഗ്​നചിത്രം എടുത്ത്​ പണംതട്ടൽ; എൻജിനീയർ അറസ്​റ്റിൽ
cancel

ചെന്നൈ: പഞ്ചനക്ഷത്ര ഹോട്ടലിൽ റിസപ്​ഷനിസ്​റ്റ്​ ജോലി വാഗ്​ദാനം ചെയ്​ത്​ യുവതികളുടെ നഗ്​നചിത്രമെടുത്ത്​ ഭ ീഷണി​െ​പ്പടുത്തി പണംതട്ടിയ സോഫ്​റ്റ്​വെയർ എൻജിനീയറെ തെലുങ്കാന പൊലീസ്​ അറസ്​റ്റ്​ ചെയ്​തു. ചെന്നൈയിലെ പ്ര മുഖ ​െഎ.ടി കമ്പനിയിൽ ജോലിചെയ്യുന്ന ക്ലമൻറ്​ രാജ്​ ചെഴിയൻ എന്ന പ്രദീപ് ​(33) ആണ്​ പ്രതി. ആന്ധ്ര, കേരളം, കർണാടക, മഹാരാഷ്​ട്ര, തമിഴ്​നാട്​, ഡൽഹി തുടങ്ങി 16 സംസ്​ഥാനങ്ങളിലെ 600ലധികം ഉദ്യോഗാർഥികളാണ്​ ഇയാളുടെ വലയിൽ കുടുങ്ങി തട്ടിപ്പിന്നിരയായത്​. ഹൈദരാബാദ്​ സ്വദേശിനി നൽകിയ പരാതിയുടെ അടിസ്​ഥാനത്തിലാണ്​ അറസ്​റ്റ്​.

പ്രതിക്ക്​ രാത്രി ഷിഫ്​റ്റിലാണ്​ ജോലി. ഭാര്യക്ക്​ പകലും. പകൽ​ തനിച്ച്​ വീട്ടിലിരിക്കവെ പ്രമുഖ ഇ- ക്ലാസിഫൈഡ്​ പോർട്ടലിൽനിന്ന്​ പെൺകുട്ടികളുടെ മൊബൈൽ ഫോൺ നമ്പറുകൾ ശേഖരിക്കുന്ന ഹോബി പിന്നീട്​ തട്ടിപ്പ്​ നടത്താനുള്ള വഴി തുറന്നിടുകയായിരുന്നു.

പഞ്ചനക്ഷത്ര ഹോട്ടലി​​െൻറ എച്ച്​.ആർ മാനേജർ എന്ന നിലയിലാണ്​ പെൺകുട്ടികളുമായി അഭിമുഖം നടത്തിയിരുന്നത്​. ഇയാളുടെ വീട്​ എച്ച്​.ആർ ഒാഫിസ്​ എന്ന നിലയിലാണ്​ ഉപയോഗിച്ചിരുന്നത്​. അഭിമുഖത്തി​​െൻറ രണ്ടാം റൗണ്ടിൽ നഗ്​ന ചിത്രങ്ങൾ അയച്ചുതരാൻ പറയും. ഫ്രണ്ട്​ ഒാഫിസ്​ റിസപ്​ഷനിസ്​റ്റ്​ തസ്​തികയായതിനാലാണ്​ ഇതാവശ്യപ്പെടുന്നതെന്നും പ്രദീപ്​ അറിയിക്കും. പിന്നീട്​ പ്രദീപ്​ വിഡിയോ കാളിലൂടെ നഗ്​നചിത്രം റെക്കോഡ്​ ചെയ്യുന്നതും പതിവായി. പിന്നീട്​ ഇവ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നു പറഞ്ഞ്​ ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു. പ്രദീപ്​ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണുകൾ, കമ്പ്യൂട്ടറുകൾ തുടങ്ങിയവ ഹൈദരാബാദ്​ പൊലീസ്​ കസ്​റ്റഡിയിലെടുത്തിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:job fraudindia newsChennai techie
News Summary - Chennai techie lures 600 girls with job for nudes, held - India news
Next Story