ന്യൂഡൽഹി: നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച കപിൽ ദേവ് സുഖം പ്രാപിച്ചു വരുന്നതായി റിപ്പോർട്ട്. ഹൃദയാഘാതത്തെ തുടര്‍ന്ന് ആന്‍ജിയോപ്ലാസ്റ്റിക് വിധേയനായ അദ്ദേഹത്തിന്‍റെ ആശുപത്രിയില്‍ നിന്നുള്ള ചിത്രം സുഹൃത്തും മുൻ ഇന്ത്യൻ താരവുമായ ചേതൻശർമ പുറത്തുവിട്ടു. ആശുപത്രി കിടക്കയിൽ ഇരുകൈകളും ഉയർത്തി ചിരിക്കുന്ന ചിത്രമാണ് പുറത്തുവിട്ടത്. മകൾ അമിയയും അദ്ദേഹത്തിനരികിലുണ്ട്.
Kapil Pa ji is OK now after his operation and sitting with his daughter AMYA. Jai mata di.@therealkapildev 🙏🏽🙏🏽 pic.twitter.com/K5A9eZYBDs
— Chetan Sharma (@chetans1987) October 23, 2020
വെള്ളിയാഴ്ച പുലർച്ചെ ഓഖ്‌ലയിലെ ഫോര്‍ട്ടിസ് എസ്‌കോര്‍ട്ട്‌സ് ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ച 61കാരനായ കപിലിനെ ഉടൻ ആന്‍ജിയോപ്ലാസ്റ്റിയ്ക്ക് വിധേയനാക്കിയിരുന്നു. കാര്‍ഡിയോളജി വിഭാഗം ഡയറക്ടര്‍ ഡോ. അതുല്‍ മാത്തൂറിന്‍റെ നേതൃത്വത്തിലായിരുന്നു ചികിത്സ.
താരത്തിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. ഏതാനും ദിവസങ്ങൾക്കുള്ളിൽ ഡിസ്ചാർജ് ചെയ്യുമെന്നും അറിയിച്ചു.
വിരാട് കോഹ്‌ലി, സച്ചിൻ ടെണ്ടുൽക്കർ എന്നിവരുൾപ്പെടെ പ്രമുഖർ സോഷ്യൽ മീഡിയയിൽ കപിലിന് വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ചിരുന്നു.
1983ല്‍ വെസ്റ്റിന്‍ഡീസിനെ തകര്‍ത്ത് ഇന്ത്യക്ക് ആദ്യമായി ലോകകപ്പ് നേടിത്തന്ന ടീമിന്‍റെ ക്യാപ്റ്റനായിരുന്നു കപില്‍ ദേവ്. 131 ടെസ്റ്റുകളും 225 ഏകദിനങ്ങളും കളിച്ച കപില്‍ ദേവ് 434 വിക്കറ്റും 5000ലേറെ റണ്‍സും നേടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.