പ്രഭാതഭക്ഷണം വാഗ്ദാനം ചെയ്ത് ഛത്തീസ്ഗഢിൽ യുവാവ് ഏഴുവയസുകാരിയെ ബലാത്സംഗം ചെയ്തു

ബിലാസ്പൂർ: പ്രഭാതഭക്ഷണം നൽകാമെന്ന് വാഗ്ദാനം ചെയ്ത് ഏഴുവയസുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ ഒരാൾ അറസ്റ്റിൽ. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഫാമിലേക്ക് കൊണ്ടുപോയ ശേഷം പ്രതി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വിശദമായ അന്വേഷണത്തിനൊടുവിലാണ് പൊലീസ് പ്രതിയെ പിടികൂടിയത്.

പ്രഭാതഭക്ഷണം നൽകാമെന്ന് വാഗ്ദാനം ചെയ്ത് പെൺകുട്ടിയെ പ്രലോഭിപ്പിച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് ബിലാസ്പൂർ അഡീഷനൽ സൂപ്രണ്ട് രാജേന്ദ്ര ജയ്‌സ്വാൾ പറഞ്ഞു. ചകർഭാത പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. മദ്യപിച്ചെത്തിയ യുവാവ് ഏഴ് വയസുകാരിയെ ബൈക്കിൽ കൂട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. സി.സി കാമറകൾ പരിശോധിച്ചാണ് ​പ്രതിയെ പിടികൂടിയത്. ഇയാൾ വിവാഹിതനാണെന്നും പൊലീസ് പറഞ്ഞു.

Tags:    
News Summary - Chhattisgarh Man Sexually Assaults Girl On Promise Of Giving Her Breakfast

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.