ന്യൂഡൽഹി: മുൻ കേന്ദ്ര മന്ത്രി പി. ചിദംബരത്തിന്‍റെ അറസ്റ്റുമായി ബന്ധപ്പെട്ട് സുപ്രീംകോടതിക്കെതിരെ വിമർശനവുമ ായി മുതിർന്ന കോൺഗ്രസ് നേതാവും അഭിഭാഷകനുമായ കപിൽ സിബൽ. 'നിയമ രംഗത്തുള്ളവർക്ക് മാത്രമല്ല, പൊതുജനത്തിനും ആശങ്ക ഉയ ർത്തുന്ന കാര്യമാണിത്. ഹരജി കേൾക്കണമെന്നായിരുന്നു ഞങ്ങളുടെ ആവശ്യം. എന്നാൽ, രണ്ട് തവണയും ചീഫ് ജസ്റ്റിസിന് വിടുക യാണ് ജസ്റ്റിസ് ചെയ്തത്. കോടതിക്ക് മുമ്പാകെ ഒരു കാര്യം ബോധിപ്പിക്കാൻ പൗരന് അർഹതയില്ലേ' -കപിൽ സിബൽ ട്വീറ്റിലൂടെ ചോദിച്ചു.
ഐ.എൻ.എക്സ് മീഡിയ കേസിൽ കഴിഞ്ഞ ദിവസം ചിദംബരം നൽകിയ മുൻകൂർ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റിയിരുന്നു. നേരത്തെ രണ്ട് തവണ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് എൻ.വി. രമണയുടെ മുമ്പാകെ ഹരജി എത്തിയപ്പോൾ രണ്ട് തവണയും ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയിയെ സമീപിക്കാനായിരുന്നു രമണ നിർദേശിച്ചത്. ഇക്കാര്യത്തിലാണ് കപിൽ സിബൽ വിമർശനവുമായി രംഗത്തെത്തിയത്.
Kapil Sibal: It's a matter of great concern to us as members of legal fraternity, also it should be a matter of concern as citizens. All we wanted was a hearing,the presiding judge chose instead to say that I am sending the file to CJI. Isn't a citizen entitled to be heard? pic.twitter.com/mzQzyZbRTe
— ANI (@ANI) August 22, 2019
പിന്നീട്, ചിദംബരത്തിന്‍റെ മുൻകൂർ ജാമ്യഹരജി പരിഗണിക്കുന്നത് കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റിയെങ്കിലും ബുധനാഴ്ച രാത്രിതന്നെ ചിദംബരത്തെ സി.ബി.ഐ അറസ്റ്റ് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.