ന്യൂഡൽഹി: മൻമോഹൻ സർക്കാറിന്‍റെ കാലത്ത് ചൈനയുടെ കടന്നുകയറ്റം ഉണ്ടായിട്ടുണ്ടെങ്കിലും ഇന്ത്യൻ ഭൂമി വിട്ടുകൊടുത്തിട്ടില്ലെന്ന് കോൺഗ്രസ് നേതാവ് പി. ചിദംബരം. ബി.ജെ.പി അധ്യക്ഷൻ ജെ.പി നദ്ദയുടെ ആരോപണങ്ങൾക്ക് മറുപടി നൽകിയാണ് ചിദംബരം കേന്ദ്രത്തിനെതിരെ വിമർശനമുന്നയിച്ചത്. ഇന്ത്യയുടെ നൂറുകണക്കിന് ചതുരശ്ര കിലോമീറ്റർ ഭൂമി ചൈനക്ക് വിട്ടുകൊടുത്ത പ്രധാനമന്ത്രിയാണ് മൻമോഹൻ സിങ് എന്നായിരുന്നു കഴിഞ്ഞ ദിവസം നദ്ദയുടെ വിമർശനം.
2010നും 2013നും ഇടയിലുണ്ടായ 600 ചൈനീസ് കടന്നുകയറ്റങ്ങളെക്കുറിച്ച് മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങ് വിശദീകരിക്കണമെന്ന് ബി.ജെ.പി പ്രസിഡന്‍റ് ആവശ്യപ്പെട്ടിരുന്നു. അതെ, കടന്നുകയറ്റങ്ങൾ ഉണ്ടായിരുന്നു. പക്ഷേ, ഇന്ത്യൻ ഭൂമി അവർ കൈയടക്കുകയോ ഇന്ത്യൻ ജവാന്മാർക്ക് ജീവൻ നഷ്ടപ്പെടുകയോ ചെയ്തിട്ടില്ല. -ചിദംബരം ട്വിറ്ററിൽ കുറിച്ചു.
2015 മുതലുണ്ടായ 2,264 ചൈനീസ് കടന്നുകയറ്റങ്ങളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ബി.ജെ.പി പ്രസിഡന്‍റ് ചോദിക്കുമോ? എനിക്കുറപ്പുണ്ട്, ഈ ചോദ്യം ഉന്നയിക്കാൻ അദ്ദേഹത്തിന് ധൈര്യമുണ്ടാകില്ല -ട്വീറ്റുകളിൽ ചിദംബരം വിമർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.