​'എല്ലാവർക്കും നീതി ഉറപ്പാക്കണം'; ഏകപക്ഷീയ അറസ്റ്റുകളും കെട്ടിടം പൊളിക്കലും പരാമർശിച്ച് ചീഫ് ജസ്റ്റിസ്

ന്യൂഡൽഹി: രാജ്യത്തിന്റെ 77ാം സ്വാതന്ത്ര്യദിനത്തിൽ എല്ലാവർക്കും നീതി ഉറപ്പാക്കുകയാണ് നീതിന്യായ വ്യവസ്ഥയുടെ ലക്ഷ്യമെന്ന് ഓർമിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഢ്. നീതിക്കായി കാത്തു നിൽക്കുന്ന അവസാന ആൾക്കും അത് ഉറപ്പാക്കണമെന്ന് അദ്ദേഹം പറഞ്ഞു. നീതി ലഭ്യമാക്കാൻ കഴിയുന്നുവെന്നതാണ് നീതിന്യായ വ്യവസ്ഥയുടെ കരുത്ത്.

ഏകപക്ഷീയമായ അറസ്റ്റുകളും കെട്ടിടം പൊളിക്കലും നിയമവിരുദ്ധമായ സ്വത്തുക്കളുടെ ഏറ്റെടുക്കലുമെല്ലാം ഉണ്ടാവുമ്പോൾ ജനങ്ങൾക്ക് ജഡ്ജിമാരിൽ ആശ്വാസം കണ്ടെത്താൻ കഴിയണമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര നിയമമന്ത്രി അർജുൻ രാം മേഘവാളിന്റെ സാന്നിധ്യത്തിലായിരുന്നു ചീഫ് ജസ്റ്റിസിന്റെ പ്രതികരണം.

ഭരണഘടന സ്ഥാപനങ്ങൾ നിർവചിക്കപ്പെട്ട പരിധിക്കുള്ളിൽ നിന്നുകൊണ്ട് പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കാൻ ഭരണഘടന ജുഡീഷ്യറിക്ക് സവിശേഷമായ അധികാരം നൽകിയിട്ടുണ്ടെന്നും ചീഫ് ജസ്റ്റിസ് കൂട്ടിച്ചേർത്തു. നീതി ലഭ്യമാക്കുന്നതിലെ തടസങ്ങൾ നീക്കുകയാണ് ജുഡീഷ്യറിക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളിയെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Chief Justice calls for 'justice to all', refers 'arbitrary arrests, demolitions'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.