ന്യൂഡൽഹി: ബാബരി മസ്ജിദ് നിലനിന്ന ഭൂമിയുടെ അവകാശത്തർക്കം സംബന്ധിച്ച കേസ് പരിഗണിക്കുന്ന സുപ്രീംകോടതി ഭരണഘടന െബഞ്ചിൽ മാറ്റം. രണ്ടു പുതിയ ജഡ്ജിമാരെ ഉൾപ്പെടുത്തി. ചൊവ്വാഴ്ച മുതൽ പുതിയ ബെഞ്ച് കേസിൽ വാദംകേൾക്കും. ജസ്റ്റിസുമാരായ അശോക് ഭൂഷൺ, എസ്. അബ്ദുൽ നസീർ എന്നിവരെയാണ് പുതുതായി ഉൾപ്പെടുത്തിയത്. ദീപക് മിശ്ര ചീഫ് ജസ്റ്റിസായിരുന്നപ്പോൾ ബാബരി കേസ് പരിഗണിച്ച ബെഞ്ചിൽ ഇവർ ഉണ്ടായിരുന്നു.
ജസ്റ്റിസുമാരായ എൻ.വി. രമണ, യു.യു. ലളിത് എന്നിവർക്കു പകരമാണ് ചീഫ് ജസ്റ്റിസ് രണ്ടുപേരെ ഉൾപ്പെടുത്തിയത്. ബാബരി കേസിലെ ഭരണഘടന ബെഞ്ചിൽ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ജസ്റ്റിസുമാരായ എസ്.എ. ബോബ്ദെ, എൻ.വി. രമണ, യു.യു. ലളിത്, ഡി.വൈ. ചന്ദ്രചൂഡ് എന്നിവരാണ് ഉണ്ടായിരുന്നത്.
കേസ് കേൾക്കുന്നതിൽനിന്ന് ജസ്റ്റിസ് യു.യു. ലളിത് പിന്മാറുന്നതായി നേരത്തേ ചീഫ് ജസ്റ്റിസിനെ അറിയിച്ചിരുന്നു. ബന്ധപ്പെട്ട ഒരു കേസിൽ അഭിഭാഷകനായി മുമ്പ് വാദിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയതിനെ തുടർന്നായിരുന്നു ഇത്. ഇതോടെ പുതിയ ബെഞ്ച് രൂപവത്കരിക്കുന്നതുവരെ വാദം കേൾക്കൽ മാറ്റിവെക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.