ഗോവയിൽ പ്രമോദ്​ സാവന്ത്​​ സർക്കാർ വിശ്വാസ വോട്ട്​ നേടി

മും​ബൈ: ചൊ​വ്വാ​ഴ്​​ച പു​ല​ർ​ച്ചെ അ​ധി​കാ​ര​മേ​റ്റ ഗോ​വ​യി​ലെ പ്ര​മോ​ദ്​ സാ​വ​ന്ത്​ മ​​ന്ത്രി​സ​ഭ നി​യ ​മ​സ​ഭ​യി​ൽ വി​ശ്വാ​സ വോ​ട്ട്​ നേടി. സഖ്യകക്ഷികളുമായി ശക്​തമായ അധികാര വടംവലിക്ക്​ ശേഷമാണ്​ പ്രമോദിനെ മുഖ് യമന്ത്രിയായി തെരഞ്ഞെടുത്തത്​. 20 എം.എൽ.എമാർ സാവന്തിന്​ അനുകൂലമായി വോട്ടു ചെയ്​തപ്പോൾ 15 പേർ എതിർത്ത്​ വോട്ട്​ ചെയ്​തു.

ബി.ജെ.പിയുടെ 11 എം.എൽ.എമാർ, മഹാരാഷ്​ട്ര ഗോമന്തക്​ പാർട്ടിയുടെ മൂന്ന്​, ഗോവ ഫോർവേഡ്​ പാർട്ടിയുടെ മ ൂന്ന്​, മൂന്ന്​ സ്വതന്ത്ര എം.എൽ.എമാർ തുടങ്ങിയവർ പ്രമോദിനെ പിന്തുണച്ചു. 14 കോൺഗ്രസ്​ എം.എൽ.എമാരും ഒരു എൻ.സി.പി എം. എൽ.എയും എതിർത്ത്​ വോട്ട്​ ചെയ്​തു. വിശ്വാസവോ​ട്ടെടുപ്പിന്​ മുമ്പ്​ 21 പേരുടെ ഭൂരിപക്ഷമാണ്​ ബി.ജെ.പി അവകാശപ്പ െട്ടത്​.

40 അംഗ നിയമസഭയിൽ രണ്ട്​ എം.എൽ.എമാരുടെ മരണവും രണ്ട്​​ പേരുടെ രാജിയും മൂലം അംഗബലം 36 ആയിട്ടുണ്ട്​. ഒ​രാ ​ഴ്​​ച​ക്ക​കം വ​കു​പ്പു​ക​ൾ തീ​രു​മാ​നി​ക്കു​മെ​ന്നും പ്ര​മോ​ദ്​ സാ​വ​ന്ത്​ പ​റ​ഞ്ഞു.

മ​നോ​ഹ​ർ പ​രീ​ക​ർ​ക്കു ശേ​ഷം ഗോ​വ​യി​ൽ ബി.​ജെ.​പി ഭ​ര​ണ​ത്തു​ട​ർ​ച്ച ഉ​റ​പ്പാ​ക്കി​യ​ത്​​ 28 മ​ണി​ക്കൂ​ർ നീ​ണ്ട നാ​ട​കീ​യ നീ​ക്ക​ങ്ങ​ൾ​ക്കൊ​ടു​വി​ലാ​യി​രു​ന്നു. ആ​ർ.​എ​സ്.​എ​സ്​ ബ​ന്ധ​മു​ള്ള ഡോ. ​പ്ര​മോ​ദ്​ സാ​വ​ന്തി​നെ നി​യ​മ​സ​ഭ ക​ക്ഷി നേ​താ​വാ​യി ബി.​ജെ.​പി ക​ണ്ടെ​ത്തി​യെ​ങ്കി​ലും സ​ഖ്യ​ക​ക്ഷി​ക​ളും സ്വ​ത​ന്ത്ര​രും ആ​ദ്യം അം​ഗീ​ക​രി​ച്ചി​ല്ല.

മു​ഖ്യ​നാ​കാ​ൻ ശ്ര​മി​ച്ച മൂ​ന്നം​ഗ​ങ്ങ​ളു​ള്ള മ​ഹാ​രാ​ഷ്​​ട്ര​വാ​ദി ഗോ​മ​ന്ത​ക്​ പാ​ർ​ട്ടി (എം.​ജി.​പി) എം.​എ​ൽ.​എ സു​ദി​ൻ ധാ​വ​ലി​ക​ർ പി​ണ​ങ്ങി​പ്പോ​യി. പി​ന്നീ​ട്​ ച​ർ​ച്ച​ക​ൾ​ക്കും പ​രീ​ക​റു​ടെ സം​സ്​​കാ​ര ച​ട​ങ്ങു​ക​ൾ​ക്കും സു​ദി​ൻ ധാ​വ​ലി​ക്ക​റും എം.​ജി.​പി അ​ധ്യ​ക്ഷ​ൻ ദീ​പ​ക്​ ധാ​വ​ലി​ക്ക​റും പോ​യി​ല്ല. എ​ന്നാ​ൽ, പാ​ർ​ട്ടി എം.​എ​ൽ.​എ​മാ​ർ മ​നോ​ഹ​ർ അ​സ​ഗ​വ​ങ്ക​റും ദീ​പ​ക്​ പ​വ​സ്​​ക​റും സ​ജീ​വ​മാ​യി​രു​ന്നു. മൂ​ന്ന്​ സ്വ​ത​ന്ത്ര​ന്മാ​ർ ​ ഒ​പ്പം നി​ന്ന​തോ​ടെ ഗോ​വ ഫോ​ർ​വേ​ഡ്​ പാ​ർ​ട്ടി (ജി.​എ​ഫ്.​പി) അ​ധ്യ​ക്ഷ​ൻ വി​ജ​യ്​ സ​ർ​ദേ​ശാ​യി ക​രു​ത്താ​ർ​ജി​ക്കു​ക​യും ചെ​യ്​​തു.

സാ​വ​ന്തി​നെ അം​ഗീ​ക​രി​ക്കു​ന്നി​ല്ലെ​ങ്കി​ൽ പി​രി​ച്ചു​വി​ടാം എ​ന്ന കേ​ന്ദ്ര​മ​ന്ത്രി നി​തി​ൻ ഗ​ഡ്​​ക​രി നി​ല​പാ​ട്​ ക​ടു​പ്പി​ച്ച​തോ​ടെ സ​ർ​ദേ​ശാ​യി​യും ധാ​വ​ലി​ക്ക​റും ഉ​പാ​ധി​ക​ളോ​ടെ വ​ഴ​ങ്ങി. ഇ​രു​വ​ർ​ക്കും ഉ​പ​മു​ഖ്യ​മ​ന്ത്രിപ​ദം വേ​ണ​മെ​ന്ന ഉ​പാ​ധി ത​ള്ളി​യ ഗ​ഡ്​​ക​രി ഒ​രു ഉ​പ​മു​ഖ്യ​നാ​കാ​മെ​ന്ന്​ സ​മ്മ​തി​ച്ചു. ധാ​വ​ലി​ക്ക​ർ വീ​ണ്ടും പി​ണ​ങ്ങി.

ഉ​പ മു​ഖ്യ​മ​ന്ത്രി പ​ദം ഉ​റ​പ്പാ​ക്കി​യ സ​ർ​ദേ​ശാ​യി പി​ന്തു​ണ അ​റി​യി​ച്ചു. അ​തോ​ടെ, എം.​ജി.​പി​യു​ടെ ര​ണ്ട്​ എം.​എ​ൽ.​എ​മാ​രെ കൂ​റു​മാ​റ്റാ​ൻ ശ്ര​മ​മാ​യി. സ​ർ​ദേ​ശാ​യി​യെ ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു ബി.​ജെ.​പി നീ​ക്കം. ഒ​ടു​വി​ൽ അ​മി​ത്​ ഷാ ​ഇ​ട​പെ​ട്ട്​ ര​ണ്ട്​ ഉ​പ​മു​ഖ്യ​മ​ന്ത്രി പ​ദ​ത്തി​ന്​ വ​ഴ​ങ്ങു​മ്പോ​ഴേ​ക്കും തി​ങ്ക​ളാ​ഴ്​​ച അ​ർ​ധ​രാ​ത്രി ക​ഴി​ഞ്ഞി​രു​ന്നു.
സ​ഖ്യ​ക​ക്ഷി​ക​ളു​ടെ ക​ത്തു​മാ​യി പ്ര​മോ​ദ്​ സാ​വ​ന്ത്​ രാ​ജ്​​ഭ​വ​നി​ൽ എ​ത്തു​ന്ന​ത്​ രാ​ത്രി 12.30ഒാ​ടെ. ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി ചൊ​വ്വാ​ഴ്​​ച പു​ല​ർ​ച്ചെ 2.48ന് ​സ​ത്യ​പ്ര​തി​ജ്​​ഞ. ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി​ രാ​ജ്യ​ത്ത്​ അ​ർ​ധ​രാ​ത്രി​ക്കു​ ശേ​ഷം ഒ​രു സ​ർ​ക്കാ​ർ അ​ധി​കാ​ര​മേ​റ്റു. പ​രീ​ക​റു​ടെ മ​ര​ണ ശേ​ഷം താ​ൽ​ക്കാ​ലി​ക മു​ഖ്യ​നെ പ്ര​ഖ്യാ​പി​ക്കാ​നാ​കാ​ത്ത ബി.​ജെ.​പി​ക്ക്​ പു​ല​രും മു​മ്പ്​ സ​ർ​ക്കാ​ർ അ​ധി​കാ​ര​മേ​ൽ​ക്കേ​ണ്ട​ത്​ അ​നി​വാ​ര്യ​മാ​യി​രു​ന്നു.

മു​ഖ്യ​നാ​യി സാ​വ​ന്തും ഉ​പ​മു​ഖ്യ​രാ​യി ധാ​വ​ലി​ക്ക​റും സ​ർ​ദേ​ശാ​യി​യും സ​ത്യ​പ്ര​തി​ജ്​​ഞ ചെ​യ്​​ത ച​ട​ങ്ങി​ൽ മ​ന്ത്രി​മാ​രാ​യി ര​ണ്ട്​ ജി.​എ​ഫ്.​പി, ര​ണ്ട്​ സ്വ​ത​ന്ത്ര, ഒ​രു എം.​ജി.​പി, മൂ​ന്ന്​ ബി.​ജെ.​പി എം.​എ​ൽ.​എ​മാ​രും ചു​മ​ത​ല​യേ​റ്റു.

Tags:    
News Summary - Chief Minister Pramod Sawant Wins Trust Vote- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.