മുസ്ലിം യുവാവ് മതംമാറി; മുതലികിന്‍റെ കാര്‍മികത്വത്തില്‍ വിവാഹിതരായി

മംഗളൂരു: മുസ്ലിം യുവാവ് ഹിന്ദു മതം സ്വീകരിച്ച് കാമുകിക്ക് താലി ചാര്‍ത്തി. ബസവനഹല്ലി ഓംകാരേശ്വര ക്ഷേത്രത്തിലായിരുന്നു ചടങ്ങ്. ഹുബ്ബള്ളി ഷിരേവാഡ സ്വദേശികളായ മുസ്താഖ് രാജേസാബ് നദഫും(28) വിജയലക്ഷ്മിയും(21) തമ്മിലുള്ള വിവാഹത്തിന് ശ്രീരാമ സേന ദേശീയ പ്രസിഡണ്ട് പ്രമോദ് മുത്തലിക് കാര്‍മികത്വം വഹിച്ചു

അഞ്ചു വര്‍ഷമായി ഇരുവരും പ്രണയത്തിലായിരുന്നു. വീട്ടുകാരുടെ എതിര്‍പ്പ് കാരണം വിവാഹം നീണ്ടു. ഹിന്ദു മഹാ സഭയാണ് വിവാഹ വേദി ഒരുക്കിയത്. എട്ടാം ക്ലാസ് വരെ പഠിച്ച വരന്‍ ഓടുമേയല്‍ തൊഴിലാളിയാണ്. ചടങ്ങിനിടെ മുതലിക് മുസ്താഖിന് പുതിയ പേരിട്ടു-പ്രതാപ്. കന്നട പക്ഷ സംസ്ഥാന പ്രസിഡണ്ട് പുരുഷോത്തം, ബജ്റംഗ്ദള്‍ ജില്ല കണ്‍വീനര്‍ തുടുകുരു മഞ്ചു, വി.എച്ച്.പി നേതാവ് യോഗിഷ് രാജ് അര്‍സ് എന്നിവര്‍ പങ്കെടുത്തു.

 

Tags:    
News Summary - Chikkamagaluru: Man embraces Hinduism to marry his love in presence of Pramod Muthalik-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.