Representative Image

കോവിഡി​​െൻറ ആ​​​രും പറയാത്ത പരിണിത ഫലങ്ങളിലൊന്നാകുമോ ബാലവിവാഹം​?

ന്യൂഡൽഹി: ലോകം നേരിട്ടുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ്​ കോവിഡ്​ 19. കൊറോണ വൈറസി​െൻറ വകഭേദങ്ങളടക്കം താണ്ഡവമാടു​േമ്പാൾ വിദ്യാഭ്യാസം, സാമ്പത്തികം, ജനങ്ങളുടെ പൊതു ജീവിതം തുടങ്ങിയവയെല്ലാം തകർന്നു തരിപ്പണമായി. അത്​ ഏറ്റവും കുടുതൽ ബാധിച്ചതാക​െട്ട ​ഇന്ത്യൻ ഗ്രാമങ്ങളിലെ പെൺകുട്ടികളെയും.

കോവിഡ്​ രണ്ടാം തരംഗത്തിൽ തൊഴിലില്ലായ്​മ രൂക്ഷമായതോടെ ഗ്രാമപ്രദേശങ്ങളിലെ പെൺകുട്ടികൾ വിവാഹത്തിന്​ നിർബന്ധിതരാകുകയായിരുന്നു. വീടുകളിലെ പീഡനവും അക്രമവും ലോക്​ഡൗണിൽ ക്രമാതീതമായി ഉയരുകയും ചെയ്​തു. ബാല വിവാഹത്തിലും ഗർഭാധാരണത്തിലും പതിറ്റാണ്ടുകൾ കൊണ്ട്​ കൈവരിച്ച പുരോഗതി മഹാമാരിയിലൂടെ തകർന്നടിഞ്ഞു.

'പുതിയ വിശകലനം അനുസരിച്ച്​ ഒരു കോടി ബാലവിവാഹങ്ങൾ ഇൗ ദശകത്തി​െൻറ അവസാനത്തോടെ സംഭവിക്കാം. ഇത്​ വർഷങ്ങളായി കൈവരിക്കുന്ന പുരോഗതിക്ക്​ ഭീഷണിയാകും' -2021 മാർച്ച്​ എട്ടിന്​ അന്താരാഷ്​ട്ര വനിത ദിനത്തോട്​ അനുബന്ധിച്ച്​ യുനിസെഫ്​ പറഞ്ഞു. ഇന്ത്യയെ കൂടാതെ സൗത്ത്​ ഏഷ്യയിലെ മറ്റു രാജ്യങ്ങൾ, ആഫ്രിക്കൻ, ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലാണ്​ സ്​ഥിതി ഇതിലും മോശം.

ലോകത്തിലെ ബാലവധുക്കളിൽ പകുതിയോളവും ഇന്ത്യയിലാണെന്നതാണ്​ ഞെട്ടിപ്പിക്കുന്ന വസ്​തുത. 90 വർഷങ്ങൾക്ക്​ മുമ്പ്​ തന്നെ ഇവിടെ ബാലവിവാഹം നിരോധിച്ചിരുന്നുവെന്നാണ്​ ​സത്യം. നിയമം ബാധകമാണെങ്കിലും ഇന്ത്യയുടെ ഗ്രാമപ്രദേശങ്ങളിൽ ഇവ പാലിക്കപ്പെടുന്നില്ല. 2030 ഒാടെ രാജ്യത്ത്​ ബാലവിവാഹം ഇല്ലാതാക്കുകയെന്നതാണ്​ ഐക്യരാഷ്​ട്രയുടെ സജീവ അംഗമെന്ന നിലയിൽ ഇന്ത്യയുടെ ലക്ഷ്യം.​ എന്നാൽ കോവിഡ്​ 19 ലോക്​ഡൗൺ അതൊരു വിദൂര സ്വപ്​നമാക്കി മാറ്റുകയായിരുന്നു.

ലോക്​ഡൗണിൽ സ്​കൂളുകൾ അടച്ചതോടെ സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്ക്​ കുട്ടികളുടെ പഠനം മുന്നോട്ടു പോകാൻ കഴിയാതെ വന്നതാണ്​ ഇതിലെ പ്രധാന കാരണം. നിലനിൽക്കുന്ന ലിംഗവിവേചനത്തി​െൻറ പശ്ചാത്തലത്തിൽ പെൺകുട്ടികൾക്ക്​ ഒാൺലൈൻ പഠനസൗകര്യവും നിഷേധിക്കപ്പെട്ടു. വീടുകളിൽ പെൺകുട്ടികൾ ഒരു ഭാരമായി മാറി. ഇതോടെയാണ്​ പ്രായപൂർത്തിയാകുന്നതിന്​ മു​േമ്പ പെൺകുട്ടികളെ വിവാഹം കഴിപ്പിച്ച്​ അയക്കാൻ നിർധന കുടുംബങ്ങൾ തയാറാകുന്നത്​.

കോടിക്കണക്കിന്​ പേർക്കാണ്​ ലോക്​ഡൗണിൽ ​തൊഴിൽ നഷ്​ടപ്പെട്ടത്​. നിരവധി ചെറുപ്പക്കാർ ​ തൊഴിലില്ലാതെ വീടുകളിലേക്ക്​ മടങ്ങി. ഇതോടെ വീടുകളിൽ ഒറ്റപ്പെടുന്ന പെൺകുട്ടികളുടെ സുരക്ഷ സംബന്ധിച്ചും മാതാപിതാക്കൾ ആശങ്ക രേഖപ്പെടുത്തുന്നതായി വിദഗ്​ധർ പറയുന്നു. കുട്ടികൾ ബലാത്സംഗത്തിനും മറ്റും ഇരയാകുമെന്ന ഭയവും പെൺകുട്ടികളെ വിവാഹ ജീവിതത്തിലേക്ക്​ തള്ളിവിടാൻ കാരണ​മാകുന്നുവെന്ന്​ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ, വീട്ടിൽനിന്ന്​ സ്​ത്രീകൾക്ക്​ നേരെയുള്ള അതിക്രമവും കുറ്റകൃത്യങ്ങളും കൂടിയെന്നതാണ്​ മറ്റൊരു വസ്​തുത.

കൂടാതെ കോവിഡ്​ നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ വിവാഹ ആഘോഷങ്ങങൾ വൻതോതിൽ കുറഞ്ഞു. ഇതോടെ മോശം സാമ്പത്തിക സ്​ഥിതിയുള്ള മാതാപിതാക്കൾ അവരുടെ കുട്ടിയുടെ വിവാഹത്തിന്​ കൂടുതൽ പണം ചിലവാക്കേണ്ടാത്തതിനാൽ വിവാഹ ഒാഫറുകൾ സ്വീകരിക്കുകയും ചെയ്യുന്നുണ്ട്​.

പെൺകുട്ടികളുടെ സമ്മതത്തോടെയാണ്​ വിവാഹം നടത്തിയതെന്നാണ്​ പ്രധാനമായും ഇതിൽ ഉയരുന്ന ന്യായീകരണം. എന്നാൽ, ​പെൺകുട്ടികളുടെ സമ്മതം ഉണ്ടെങ്കിൽ പോലും ബാലവിവാഹം കുറ്റകരമാണ്​. ബാലവിവാഹത്തോടെ സാമൂഹിക സാമ്പത്തിക അരക്ഷിതാവസ്​ഥ ഉയരുമെന്ന്​ മാത്രമല്ല, ആരോഗ്യപ്രശ്​നങ്ങളും കുട്ടികൾക്കുണ്ടാകും. അതിനാൽ ബാലവിവാഹങ്ങൾ തടയാൻ കൃത്യമായ നടപടികൾ സ്വീകരിക്കണമെന്നാണ്​ ഉയരുന്ന ആവശ്യം.

Tags:    
News Summary - Child Marriage An Unspoken Consequence Of Covid 19

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.