ബംഗളൂരു: അമിതവേഗത്തിലെത്തിയ കാര്‍ നിയന്ത്രണംവിട്ട് നടപ്പാതയിലേക്ക് പാഞ്ഞുകയറി ഏഴുപേര്‍ക്ക് പരിക്കേറ്റു. ഇ തിൽ നാല് പേരുടെ നില ഗുരുതരമാണ്. ബംഗളൂരു എച്ച്.എസ്.ആര്‍. ലേ ഔട്ട് 14-ാം ക്രോസിൽ ഞായറാഴ്ച വൈകീട്ടായിരുന്നു അപകടം. തലനാരിഴക്കാണ് വൻദുരന്തം ഒഴിവായത്.
സംഭവവുമായി ബന്ധപ്പെട്ട് കാര്‍ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. അപകടം നടക്കുമ്പോൾ ഇയാൾ മദ്യലഹരിയിലായിരുന്നുവെന്നാണ് സൂചന.
നടപ്പാതയിൽ നിൽക്കുന്ന ആളുകൾക്കിടയിലേക്ക് കാർ ഇടിച്ചുകയറുകയായിരുന്നു. റോഡരികിൽ നിര്‍ത്തിയിട്ട ഇരുചക്രവാഹനങ്ങളെയും മറ്റും ഇടിച്ചുതെറിപ്പിച്ചാണ് കാർ നടപ്പാതയിലേക്ക് പാഞ്ഞുകയറിയത്. അപകടത്തിൻെറ സിസിടിവി ദൃശ്യങ്ങൾ പുറത്തായിട്ടുണ്ട്.
കഴിഞ്ഞ ആഴ്ച ഒരു കന്നഡ നടനെ മദ്യലഹരിയിൽ നാലംഗ സംഘം കാറിൽ നിന്ന് പുറത്തേക്ക് വലിച്ചിഴച്ച്മർദിച്ചിരുന്നു. സംഘത്തിൻെറ ബൈക്കിൽ കാർ ഉരസിയെന്ന് ആരോപിച്ചായിരുന്നു മർദനം.
#WATCH Bengaluru: A drunk person drove his car over pedestrians on a footpath at HSR Layout locality. The driver was taken into police custody & injured were admitted to hospital. Case registered. #Karnataka pic.twitter.com/mmS8e69MPw
— ANI (@ANI) August 19, 2019
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.