ഇംഗ്ലീഷിലുള്ള മാപ്പുകൾ അൻഹ ുയിയിലെ ചൈനീസ് കമ്പനിയാണ് നിർമ്മിച്ചത്. ഷാൻഡോങ് പ്രവിശ്യയിലെ ക്വിൻഡാവോ നഗരത്തിലെ ഓഫീസ് റെയ്ഡ് ചെയ്ത കസ്റ്റംസ ് അധികൃതർ 800 ബോക്സുകളിലായുള്ള 28,908 ലോക ഭൂപടങ്ങൾ പിടിച്ചെടുക്കുകയായിരുന്നു.
റെയ്ഡിൽ 28,908 മാപ്പുകളുടെ പിടിച്ചെടുത്തു നശിപ്പിച്ചതായി പ്രകൃതി വിഭവ മന്ത്രാലയം അറിയിച്ചു. ചൈനയുടെ ശരിയായ അതിർത്തി, തെക്കൻ തിബറ്റ്, തായ് വാൻ ദ്വീപ് എന്നിവ ശരിയായ രീതിയിൽ അല്ല ഭൂപടത്തിൽ കാണിച്ചതെന്ന് സർക്കാർ കണ്ടെത്തി. നേരത്തേ സാധാരണ നടത്തുന്ന പരിശോധനകളിലൂടെ 10,000ലധികം തെറ്റായ മാപ്പുകൾ കണ്ടെത്തുകയും ആഭ്യന്തര- വിദേശ വിപണികളിലെ വിൽപ്പന തടഞ്ഞെന്നും അധികൃതർ വ്യക്തമാക്കി.
അരുണാചൽ പ്രദേശ് ചൈനയുടെ ഭാഗമാണെന്നാണ് ബീജിങ്ങ് അവകാശപ്പെടുന്നത്. ചൈനയുടെ ദക്ഷിണ തിബറ്റ് സ്വയംഭരണ പ്രദേശത്തെ (TAR) ഔദ്യോഗിക മാപ്പുകളിൽ ഇക്കാര്യം ചിത്രീകരിക്കുകയും ചെയ്തിട്ടുണ്ട്. ഒരു സ്വയംഭരണ ജനാധിപത്യ രാജ്യമായ തായ് വാനിലും ചൈനക്ക് കണ്ണുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.