ന്യൂഡൽഹി: നിയന്ത്രണരേഖയിൽ നിന്നുള്ള സേനാപിന്മാറ്റം നടത്താതെ ചൈന. കിഴക്കൻ ലഡാക്ക് സെക്ടറിൽ 40,000 സൈനികരെ വിന്യസിച്ചാണ് ചൈന പ്രകോപനം തുടരുന്നത്.
ലഡാക്കിലെ സംഘർഷ മേഖലകളിൽ നിന്ന് സൈന്യത്തെ പിൻവലിക്കാൻ ഇന്ത്യയും ചൈനയും തമ്മിൽ നടത്തിയ ചർച്ചകളിൽ തീരുമാനമായിരുന്നു. എന്നാൽ, ഇതിന് വിരുദ്ധമാണ് ചൈനയുടെ ഇപ്പോഴത്തെ നടപടിയെന്ന് എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്യുന്നു. സർക്കാർ തലത്തിലും സൈനികതലത്തിലുമാണ് ഇന്ത്യ- ചൈന ചർച്ചകൾ നടന്നത്.
ചൈന സൈന്യത്തെ പിൻവലിക്കാനുള്ള നീക്കങ്ങളൊന്നും നടത്തുന്നില്ല. പുതുതായി ആയുധങ്ങളുമായി 40,000 സൈനികരെ വിന്യസിക്കുകയാണെന്ന് ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. അവസാനമായി നടത്തിയ കമാൻഡർതല ചർച്ചയിലും സൈന്യത്തെ പിൻവലിക്കാനായിരുന്നു ഇരു രാജ്യങ്ങളും തമ്മിലുണ്ടാക്കിയ ധാരണ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.