ന്യൂഡൽഹി: ഇന്ത്യ-ചൈന അതിർത്തി തർക്കത്തിൽ ശക്തമായ നിലപാടുമായി യോഗ ഗുരു ബാബ രാംദേവ്. അതിർത്തിയിലെ കടന്നു കയറ്റത്തിൽ നിന്ന് ചൈനീസ് സൈന്യം പിൻമാറി നയതന്ത്ര തലത്തിലും വ്യാപാര മേഖലയിലുമുള്ള ബന്ധം നിലനിർത്തണമെന്നാണ് രാംദേവ് ആവശ്യപ്പെട്ടത്.
ഇത്തവണ ചൈന പിൻമാറണം. ഇന്ത്യക്കാർ ചൈനീസ് ഉൽപന്നങ്ങൾ ബഹിഷ്കരിക്കുകയാണെങ്കിൽ ചൈന ഇന്ത്യക്ക് മുന്നിൽ മുട്ടുകുത്തുമെന്നും വാർത്ത എജൻസിയായ എ.എൻ.െഎക്ക് നൽകിയ അഭിമുഖത്തിൽ രാംദേവ് പറഞ്ഞു.
ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ ബ്രിക്സ് സമ്മേളനത്തിൽ പെങ്കടുക്കുന്നതിനായി ബീജിങ്ങിലേക്ക് പോയതിന് പിന്നാലെയാണ് രാംദേവിെൻറ അഭിപ്രായപ്രകടനം. ജൂലൈ 27 മുതൽ 28 വരെയാണ് ബ്രിക്സ് സമ്മേളനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.