ന്യൂഡൽഹി: ചൈനയുമായുള്ള അതിർത്തി പ്രശ്നം പരിഹരിക്കാൻ ശ്രമം തുടരുകയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ആജ് തക് ചാനൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു ആഭ്യന്തര മന്ത്രി.
നയതന്ത്ര തലത്തിലും സൈനികപരമായും ചർച്ചകൾ പുരോഗമിക്കുയാണെന്ന് വ്യക്തമാക്കിയെങ്കിലും, പ്രശ്ന പരിഹാരത്തിന് ഇടപെടാമെന്ന അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിന്‍റെ പ്രസ്താവനയെക്കുറിച്ച് ചോദിച്ചപ്പോൾ മറുപടി പറയാതെ അമിത് ഷാ ഒഴിഞ്ഞുമാറി.
യു.എസ് പ്രസിഡൻറിന്‍റെ പ്രസ്താവനയെക്കുറിച്ച് ഞാൻ ഒന്നും പറയുന്നില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുെട നേതൃത്വത്തിൽ നമ്മുടെ അന്താരാഷ്ട്ര അതിർത്തികളെല്ലാം സുരക്ഷിതമാണെന്ന് ഞാൻ എല്ലാവർക്കും ഉറപ്പ് നൽകുന്നു -അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയുടെ അതിർത്തി സുരക്ഷ അപായപ്പെടാതിരിക്കാൻ നരേന്ദ്ര മോദി സർക്കാർ പ്രതിജ്ഞാബദ്ധമാണ്. രാജ്യത്തിന്‍റെ പരമാധികാരവും സുരക്ഷയും തകർക്കാൻ സർക്കാർ അനുവദിക്കില്ലെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.