ന്യൂഡൽഹി: സിക്കിം അതിർത്തിയിൽ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ സ്വന്തം പൗരൻമാർക്ക് സുരക്ഷ മുൻകരുതലുമായി ചൈന. ഡൽഹിലെ ചൈനീസ് എംബസിയാണ് പൗരൻമാരോട് വ്യക്തിപരമായ സുരക്ഷ ഉറപ്പാക്കാനും അനാവശ്യമായ യാത്രകൾ ഒഴിവാക്കാനും നിർദേശിച്ചത്.
കഴിഞ്ഞയാഴ്ച ഇന്ത്യയിലേക്കുള്ള യാത്രികർക്ക് ചൈന മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് രാജ്യത്ത് താമസിക്കുന്ന പൗരൻമാർക്കും മുന്നറിയിപ്പുമായി ചൈന രംഗത്തെത്തിയിരിക്കുന്നത്.
ജർമനിയിൽ നടക്കുന്ന ജി20 ഉച്ചക്കോടിക്കിടെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡൻറ് ഷീ ജിങ്പിങ്ങും അനൗപചാരിക കൂടികാഴ്ച നടത്തിയത് വാർത്തയായിരുന്നു. നേരത്തെ ഒൗദ്യോഗികമായ കൂടികാഴ്ചക്ക് അനുയോജ്യമായ സമയമല്ല ഇതെന്നായിരുന്നു ചൈനയുടെ പ്രതികരണം.
സിക്കിമിലെ ഡോക്ലാം മേഖലയിൽ ചൈന റോഡ് നിർമിക്കാൻ തുടങ്ങിയതാണ് ഇരുരാജ്യങ്ങളും തമിലുള്ള സംഘർഷം ഇത്രയും രൂക്ഷമാക്കിയത്. പലപ്പോഴും അതിർത്തി ലംഘനവുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും തമ്മിൽ സംഘർഷമുണ്ടായിരുന്നു. ഇന്ത്യയിൽ നിന്നുള്ള കൈലാസ് മാനസരോവർ തീർഥാടകരെ ചൈന വിലക്കിയതും വാർത്തയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.