ബെയ്ജിങ്: കിഴക്കൻ ലഡാക്കിലെ ഗല്‍വാന്‍ താഴ്വരയില് നടന്ന ഏറ്റുമുട്ടലിൽ തങ്ങളുടെ സൈന്യത്തിനുണ്ടായ ആളപായം പുറത്തുവിടാതെ ചൈന. ചൈനീസ് സൈനികര്‍ക്ക് ആളപായം സംഭവിച്ചെന്ന് ഇന്ത്യ അറിയിച്ചെങ്കിലും എത്ര പേര്‍ക്കെന്ന് വ്യക്തമാക്കിയില്ല. ചൈനയാകട്ടെ തങ്ങളുടെ ഭാഗത്തുനിന്നുള്ള വിവരങ്ങൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
43 ചൈനീസ് സൈനികർക്ക് ജീവഹാനിയോ ഗുരുതര പരിക്കോ ഏറ്റിട്ടുണ്ടെന്നാണ് ഇന്ത്യൻ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്. ഇരുവിഭാഗവും ഇരുമ്പ് ദണ്ഡും തോക്കും ഉപയോഗിച്ച് അടിച്ചുകൊലപ്പെടുത്തുകയായിരുന്നുവെന്നാണ് വിവരം. വെടിവെപ്പ് ഉണ്ടായിട്ടില്ല. പരസ്പരം രൂക്ഷമായ കല്ലേറ് നടന്നിരുന്നു.
ഇന്ത്യന്‍ സൈന്യം ആദ്യം ഇറക്കിയ പ്രസ്താവന ഭേദഗതി വരുത്തിയാണ് ഇരുഭാഗത്തും ആളപായമുണ്ടായെന്ന് അറിയിച്ചത്. ഗല്‍വാനിൽ ഇന്ത്യയുമായുള്ള ഏറ്റുമുട്ടലില്‍ അഞ്ച് ചൈനീസ് സൈനികര്‍ കൊല്ലപ്പെടുകയും 11 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്ന് ചൈനയുടെ ഒൗദ്യോഗിക ഇംഗ്ലീഷ് ദിനപത്രമായ ‘ഗ്ലോബല്‍ ടൈംസ്’ റിപ്പോർട്ട് ചെയ്തു. പത്രത്തിെൻറ മുതിര്‍ന്ന റിപ്പോര്‍ട്ടര്‍ വാങ് വെന്‍വെന്‍ ആണ് ട്വിറ്ററിലൂടെ വിവരം പുറത്തുവിട്ടത്. എന്നാല്‍, കൃത്യമായ ആളപായം സംബന്ധിച്ച് ഒൗദ്യോഗിക വിശദീകരണം ലഭിച്ചിട്ടില്ലെന്നും പത്രം ട്വീറ്റ് ചെയ്തു.
ചൈനീസ് പക്ഷത്ത് അപായം സംഭവിച്ചെന്ന് ഗ്ലോബല്‍ ടൈംസ് എഡിറ്റര്‍ ഹു ഷിന്നും ട്വീറ്റ് ചെയ്തു. ഇന്ത്യ അഹങ്കാരം കാണിക്കേണ്ടെന്നും ചൈനയുടെ സംയമനം ദൗര്‍ബല്യമായി കാണേണ്ടെന്നും ട്വിറ്ററിലൂടെ അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.