ദലൈലാമയുടെ സന്ദർശനം: പ്രതികാര നടപടികളുമായി ചൈന

തവാങ്: ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമ വടക്കുകിഴക്കൻ- സംസ്ഥാനങ്ങളിൽ ഈയിടെ നടത്തിയ സന്ദർശനത്തിൽ പ്രതികാര നടപടികളുമായി ചൈന. അരുണാചൽ പ്രദേശിലെ ആറ് സ്ഥലങ്ങൾക്ക് ചൈനീസ് ഭാഷയിൽ ഏകപക്ഷീയമായി പുനർനാമകരണം ഏർപെടുത്തിയാണ് ചൈന ഇന്ത്യക്കെതിരെ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തിയത്. മേഖലയിലെ ചൈനയുടെ "പരമാധികാരം" ഇന്ത്യയെ കാണിക്കാൻ വേണ്ടിയാണ് പുതിയ നീക്കമെന്ന് ചൈനീസ് മാധ്യമം വ്യക്തമാക്കി. ദക്ഷിണ ടിബറ്റൻ മേഖലയിലെ ചില പ്രദേശങ്ങൾക്ക് ഇതുവരെ ചൈനീസ് പേരുകൾ ഇല്ലായിരുന്നു.

റോമൻ-ടിബറ്റൻ ലിപിയിലാണ് ആറു സ്ഥലങ്ങൾക്കും ഔദ്യോഗിക പേരുകൾ നൽകിയിരിക്കുന്നത്. ഒമ്പതു ദിവസം നീണ്ട ഇന്ത്യൻ സന്ദർശനത്തിന് ശേഷം ദലൈലാമ മടങ്ങി പിറ്റേന്നാണ്  ചൈനീസ് ഭരണകൂടം പുതിയ പേരുകൾ നടപ്പിലാക്കിയതെന്ന് ചൈനീസ് സർക്കാരിന്റെ നിയന്ത്രണത്തിലുള്ള മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു. തവാങ് അടക്കമുള്ള അരുണാചലിലെ പ്രദേശങ്ങളോട് തങ്ങൾ പൂലർത്തുന്ന നിലപാടുകൾ ശക്തിപ്പെടുത്തുന്നു എന്നു സൂചിപ്പിക്കുന്നതാണ് ചൈനയുടെ നിലപാടുകൾ. 

അരുണാചൽ പ്രദേശ് ദക്ഷിണ ടിബറ്റിൻെറ ഭാഗമാണെന്നാണ് ചൈനീസ് വാദം. ഔദ്യോഗിക ചൈനീസ് മാപ്പുകളിലും ടിബറ്റിനൊപ്പമാണ് അരുണാചൽ പ്രദേശിനെ ഉൾപെടുത്തിയിട്ടുള്ളത്.

Tags:    
News Summary - China renames 6 places in Arunachal Pradesh on its official map after Dalai Lama’s visit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.