ശ്രീനഗർ: ലഡാക്ക് മേഖലയിലെ അതിർത്തി സംഘർഷം അവസാനിപ്പിക്കാൻ ഇന്ത്യ-ചൈന സൈനിക തല ചർച്ച പുേരാഗമിക്കുന്നതിനിടെ, ചൈനീസ് സേന ജമ്മു-കശ്മീരിൽ ആക്രമണം നടത്താൻ പാക് ഭീകര സംഘടനയായ അൽ ബദറുമായി ചർച്ച നടത്തുന്നതായി റിപ്പോർട്ട്. അവസരം മുതലെടുത്ത് ജിൽജിത്-ബാൾടിസ്താൻ മേഖലയിൽ പാകിസ്താൻ വൻ തോതിൽ സേന വിന്യാസം നടത്തുന്നതായും വിവരമുണ്ട്.
വടക്കൻ ലഡാക്കിൽ പാകിസ്താൻ 20,000 അധിക സേനയെ വിന്യസിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇന്ത്യക്കെതിരെ രണ്ടു വശങ്ങളിൽ നിന്നുള്ള ആക്രമണത്തിന് തക്കം പാർക്കുകയാണ് പാകിസ്താൻ.
ഇക്കാര്യം ചർച്ച ചെയ്യാൻ ഇന്ത്യൻ സൈന്യത്തിലെ മുതിർന്ന ഇൻറലിജൻസ് ഉദ്യോഗസ്ഥർ പല തവണ യോഗം ചേർന്നിട്ടുണ്ട്.
ഇന്ത്യൻ അതിർത്തിയിൽ ആക്രമണം നടത്താൻ പരിശീലനം നൽകിയ ഭീകരരെ അയക്കുക, അല്ലെങ്കിൽ സ്വന്തം സൈനിക വിഭാഗത്തെ തന്നെ ഉപയോഗപ്പെടുത്തുക എന്നതാണ് ഐ.എസ്.ഐ പദ്ധതി. കശ്മീരിലെ തീവ്രവാദികളെയും ഇതിന് സജീവമായി ഉപയോഗപ്പെടുത്തിയേക്കും.
പാക് ഭീകരനെ വധിച്ച് നുഴഞ്ഞുകയറ്റ ശ്രമം തകർത്തു
ജമ്മു: ജമ്മുവിലെ രജൗരിയിൽ അതിർത്തി നിയന്ത്രണ രേഖക്കടുത്ത് പാക് സംഘത്തിെൻറ നുഴഞ്ഞുകയറ്റശ്രമം പരാജയപ്പെടുത്തിയെന്നും ഭീകരനെ വധിച്ചെന്നും ഇന്ത്യൻ സൈനിക ഓഫിസർ അറിയിച്ചു. അതിർത്തി കടന്ന് 400 മീറ്റർ അകത്തേക്ക് എത്തിയ സംഘത്തെ സൈന്യം തടഞ്ഞു. തുടർന്ന് വെടിവെപ്പുണ്ടായതായും തീവ്രവാദിയെ വകവരുത്തിയെന്നുമാണ് റിപ്പോർട്ട്്. ഇയാളുടെ പക്കൽനിന്ന് എ.കെ 47 റൈഫിൾ കണ്ടെത്തിയതായും ഒാഫിസർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.