ചൈ​ന​യു​ടെ മു​ന്ന​റി​യി​പ്പ്​ അ​വ​ഗ​ണി​ച്ച്​​ ദ​ലൈ​ലാ​മ അ​രു​ണാ​ച​ലി​ലേക്ക്​

ഗുവാഹതി: 59 വർഷം മുമ്പ് നടത്തിയ ഇന്ത്യ സന്ദർശനം തന്നെ സംബന്ഡിച്ചേടത്തോളം സ്വാതന്ത്ര്യത്തി​െൻറ നിമിഷങ്ങളായിരുന്നുവെന്ന് തിബറ്റൽ ആത്മീയാചാര്യൻ ദലൈലാമ. അരുണാചൽ പ്രദേശ് സന്ദർശനത്തി​െൻറ ഭാഗമായി ഗുവാഹതിയിൽ എത്തിയ അദ്ദേഹം പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്ന അസമിലെ പ്രമുഖ പത്രമായ  ‘ദ അസം ട്രൈബ്യൂണി’​െൻറയും സുവർണ ജൂബിലി ആലോഷിക്കുന്ന  ‘ദ ദൈനിക് അസ’മി​െൻറയും ആഘോഷ ചടങ്ങുകളിൽ പെങ്കടുത്ത് സംസാരിക്കുകയായിരുന്നു.  

1959 ൽ തവാങിൽ തനിക്ക് ലഭിച്ച സ്വീകരണം ഉൗഷ്മളമായിരുന്നുവെന്നും ഇവിടെയുള്ള ജനങ്ങളും ഉദ്യോഗസ്ഥരും വളരെ സന്തോഷത്തോടെയായിരുന്നു തന്നെ സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. 1959 ലായിരുന്നു  തിബത്തിൽ നിന്ന് രക്ഷപ്പെട്ട് ലാമ കുടുംബം ഇന്ത്യയിലെത്തിയത്. അന്ന് ത​െൻറ മാതാവിനോടും സഹോദരിയോടുമൊപ്പമുള്ള ചിത്രങ്ങൾ ഇവിടത്തെ പത്രങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. അവ വീണ്ടും കണ്ടപ്പോൾ ത​െൻറ ഒാർമകൾ പതിറ്റാണ്ടുകൾ പിറകിലേക്ക് പോയി എന്നും അദ്ദേഹം വികാരഭരിതനായി പറഞ്ഞു. 

അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ജവാഹർലാൽ നെഹ്റു തങ്ങളെ അതിഥികളായി പരിഗണിച്ചാണ് അഭയം നൽകിയത്. അങ്ങിനെ നോക്കുേമ്പാൾ ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം താമസിച്ച അതിഥിയാണ് താനെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ചൈനയുടെ മുന്നറിയിപ്പ് അവഗണിച്ചാണ് ദലൈലാമ 13 ദിവസത്തെ സന്ദർശനത്തിന് അരുണാചൽപ്രദേശിലെത്തുന്നത്. ഇതുമായി ബന്ധപ്പെട്ട് ചൈന അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും തനിക്ക് ഭയമില്ലെന്നും ത​െൻറ സന്ദർശനം ലോകസമാധാനത്തിനുള്ള മാനുഷിക നിലപാട് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. 

ഇന്ത്യയുടെ നിലപാട് ഇരുരാജ്യങ്ങളും തമ്മിലെ ബന്ധത്തില്‍ ഗുരുതരമായ കോട്ടം ഉണ്ടാക്കുമെന്ന് ചൈനയുടെ വിദേശകാര്യ വക്താവ് വെള്ളിയാഴ്ച മുന്നറിയിപ്പ് നല്‍കിയിരുന്നു. ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ചൈന ലാമയുടെ സന്ദർശനത്തിനെതിരെ ഇന്ത്യക്ക് മുന്നറിയിപ്പ് നൽകുന്നത്.
ഗുവാഹതി യൂനിവേഴ്സിറ്റിയിലെ വിദ്യാർഥികളെ അഭിസംബോധന ചെയ്യുന്ന ലാമ ഞായറാഴ്ച നടക്കുന്ന നമാമി ബ്രഹ്മപുത്ര ഫെസ്റ്റിവെലിലും പെങ്കടുക്കും. തുടർന്ന് തിങ്കളാഴ്ച അസമിലെ ദിബ്രുഗഡ് യൂനിവേഴ്സിറ്റി  സന്ദർശിച്ചശേഷം തവാങ്ങിലെ പുതിയ ബുദ്ധക്ഷേത്രത്തിലേക്ക് പോകും. ഇന്ത്യ-ചൈന അതിർത്തിക്ക് 25 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്നതും ചൈന അവരുടേതെന്ന് അവകാശപ്പെടുന്നതുമായ തവാങ്ങിലായിരിക്കും ഏപ്രിൽ ഏഴുവരെ ലാമ തങ്ങുക. 12ന് ഇട്ടനഗറിൽ പര്യടനം അവസാനിക്കും.

Tags:    
News Summary - China Warns India Again Over Dalai Lama's Visit To Arunachal Pradesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.