െബയ്ജിങ്: ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ പാലമായ അരുണാചൽ പ്രദേശിലെ ഭൂപൻ ഹസാരിക പാലത്തിന് ചൈനയുടെ മുന്നറിയിപ്പ്.അരുണാചൽപ്രദേശിലെ നിർമാണങ്ങളിൽ ഇന്ത്യ സൂക്ഷിക്കണമെന്നാണ് വിദേശകാര്യ മന്ത്രാലയത്തിെൻറ മുന്നറിയിപ്പ്. ഇൗയിടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പാലം ഉദ്ഘാടനം ചെയ്തത്. ചൈനയുമായുള്ള അതിർത്തിതർക്കത്തിൽ ഇന്ത്യ സൂക്ഷ്മതയോടെയും സംയമനത്തോടെയും തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷയെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം പറഞ്ഞു. അതിർത്തിത്തർക്കം ഇരുരാജ്യങ്ങളും ചർച്ചകളിലൂടെ വേണം പരിഹരിക്കാനെന്ന് ചൈന ഒാർമിപ്പിച്ചു.
അരുണാചൽപ്രദേശിലേക്കുള്ള സൈനിക നീക്കത്തിന് മുൻതൂക്കം നൽകിയാണ് ധോല- സദിയ പാലം നിർമിച്ചത്. തെക്കൻ തിബത്ത് എന്ന് ചൈന വിശേഷിപ്പിക്കുന്ന അരുണാചൽ പ്രദേശിലേക്കുള്ള പാലം നിർമാണം അതുകൊണ്ടുതന്നെയാണ് ചൈനയെ ചൊടിപ്പിച്ചത്. അടിയന്തര സാഹചര്യത്തിൽ അസമിൽനിന്ന് സൈന്യത്തിന് കരമാർഗം അരുണാചൽപ്രദേശിലേക്ക് എത്താൻ സഹായിക്കുന്നതാണ് പാലം. ടാങ്ക് അടക്കമുള്ള സൈനിക വാഹനങ്ങളുടെ നീക്കത്തിന് അനുയോജ്യമാണ് അതിർത്തിയിൽ ബ്രഹ്മപുത്രയുടെ പോഷകനദിയായ ലോഹിത്തിനുകുറുകെ നിർമിച്ച ഇൗ പാലം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.