ന്യൂഡൽഹി: ഇന്ത്യയുടെ ദേശസുരക്ഷയും അതിർത്തിയും പരമപ്രധാനമാണെന്നും പ്രധാനമന്ത്രി രാജ്യത്തെ പ്രതിരോധിക്കണമെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കിഴക്കൻ ലഡാക്കിലെ പാങ്ങോങ്ങിൽ ചൈന രണ്ടാമതും പാലം നിർമിച്ചുവെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് രാഹുലിന്റെ ട്വിറ്റർ പ്രതികരണം.
''പാങ്ങോങ്ങിൽ ചൈന ആദ്യ പാലം നിർമിച്ചു. ഇന്ത്യൻ സർക്കാർ: സാഹചര്യം ഞങ്ങൾ നിരീക്ഷിക്കുന്നു. ചൈന രണ്ടാം പാലം നിർമിക്കുന്നു. ഇന്ത്യൻ സർക്കാർ: സാഹചര്യം ഞങ്ങൾ നിരീക്ഷിക്കുന്നു'' -രാഹുൽ ട്വീറ്റ് ചെയ്തു. രാജ്യത്തിന്റെ സുരക്ഷക്ക് മേൽ ചർച്ചയില്ല. ഭീരുത്വവും വിനയും നിറഞ്ഞ പ്രസ്താവനകൾകൊണ്ടായില്ല. പ്രധാനമന്ത്രി നിർബന്ധമായും രാജ്യത്തെ പ്രതിരോധിക്കണമെന്നും രാഹുൽ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.