ഗാൽവൻ ഏറ്റുമുട്ടൽ ചൈനീസ്​ സർക്കാർ ആസൂത്രണം ചെയ്​തതെന്ന്​ യു.എസ്​ സമിതി

വാഷിങ്​ടൺ: 20 ഇന്ത്യന്‍ സൈനികരുടെ വീരമൃത്യുവിനിടയാക്കിയ ഗാല്‍വന്‍ സംഘര്‍ഷം ചൈനീസ്​ സർക്കാർ ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണെന്ന് അമേരിക്കയിലെ ഉന്നതതല സമിതി. യുനൈറ്റഡ് സ്റ്റേറ്റ്‌സ്-ചൈന ഇകണോമിക് ആന്‍ഡ് സെക്യൂരിറ്റി റിവ്യൂ കമീഷന്‍ (യു.എസ്‌.സി.സി) പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.

അധിനിവേശ തന്ത്രങ്ങളുടെ ഭാഗമായി അയൽരാജ്യങ്ങളുമായി ഏറ്റുമുട്ടാനുറച്ച ചൈനീസ്​ സർക്കാറി​െൻറ ആസൂത്രണങ്ങളുടെ ഭാഗമാണ്​ 2020 ജൂണിൽ ഇന്ത്യ-ചൈന അതിർത്തിയായ ഗാൽവനിലുണ്ടായ സംഘർഷമെന്നാണ്​ റിപ്പോർട്ടിലുള്ളത്​​. ജപ്പാൻ മുതൽ ഇന്ത്യ വരെയുള്ള രാജ്യങ്ങളുമായി ഉരസാനുള്ള തയാറെടുപ്പിലാണ്​ ചൈന. ഗാൽവനിൽ സൈനികരുടെ ജീവൻ നഷ്​ടമാകാൻവരെ സാധ്യതയുണ്ടെന്ന്​ ചൈനക്കറിയാമായിരുന്നു. ഏറ്റുമുട്ടലുണ്ടാകുന്നതിന്​ ഏതാനും ആഴ്​ച ​മുമ്പു​തന്നെ ചൈനയുടെ പ്രതിരോധ മന്ത്രി വെയ് ഫെങ്‌ഹെ രാജ്യത്തി​െൻറ സ്​ഥിരതക്കായി പോരാട്ടം വേണ്ടിവരുമെന്ന്​ വ്യക്തമാക്കിയിരുന്നു.

ചൈനയുടെ ഔദ്യോഗിക മാധ്യമമായ '​േഗ്ലാബൽ ടൈംസും' മുഖപ്രസംഗത്തിൽ ഇന്ത്യക്കെതിരെ ഭീഷണി മുഴക്കി. ചൈന-യു.എസ്​ തർക്കങ്ങളിൽ സഖ്യം ചേർന്നാൽ, സാമ്പത്തിക-വ്യാപാര രംഗങ്ങളിൽ ഇന്ത്യ നിലംപരിശാകുമെന്ന്​ അവർ എഴുതി. സൈനികർ കൊല്ലപ്പെടാനിടയായ ഏറ്റുമുട്ടൽ നടക്കുന്നതിന്​ ഒരാഴ്​ച മുമ്പ്​, മേഖലയിൽ ആയിരത്തോളം പീപ്പിൾസ്​ ലിബറേഷൻ ആർമി അംഗങ്ങൾ തമ്പടിച്ചു. ഇതിനായുള്ള നിർമാണങ്ങൾ ഉപഗ്രഹ ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. ഇതൊക്കെയാണെങ്കിലും നിയന്ത്രണരേഖയിൽ ചൈന നടത്തിയ അതിക്രമത്തി​െൻറ യഥാർഥ ലക്ഷ്യം ഇപ്പോഴും വ്യക്തമല്ലെന്നും റിപ്പോർട്ടിലുണ്ട്​.

ഇന്ത്യയെയും ചൈനയെയും വേര്‍തിരിക്കുന്ന യഥാര്‍ഥ നിയന്ത്രണ രേഖയില്‍ കിഴക്കന്‍ ലഡാക്കിന് സമീപമാണ് ഗാല്‍വന്‍ താഴ്‌വര. 2020 മേയ്​ മുതലുണ്ടായ ഉരസലുകള്‍ക്കൊടുവിലാണ് ഗാല്‍വന്‍ സംഘര്‍ഷമുണ്ടായത്. ഇതിൽ എത്ര ചൈനീസ് സൈനികർ കൊല്ലപ്പെട്ടു എന്നത്​ ഇനിയും സ്ഥിരീകരിച്ചിട്ടില്ല. 

Tags:    
News Summary - Chinese govt planned Galwan attack, says US panel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.