ന്യൂഡൽഹി: മുഖ്യമന്ത്രിക്കസേരയോളം വരെ മോഹവുമായി ഒറ്റക്കു മത്സരിച്ച ലോക്ജൻശക്തി പാർട്ടിയും യുവനേതാവ് ചിരാഗ് പാസ്വാനും ബിഹാറിെൻറ തെരഞ്ഞെടുപ്പുകളത്തിൽ ഒറ്റസീറ്റ്. രാഷ്ട്രീയത്തിെൻറ ഗതി അളക്കാനുള്ള സൂത്രവിദ്യ പഠിച്ച രാംവിലാസ് പാസ്വാെൻറ മകന്, തുടക്കത്തിലേ പിഴച്ചു. മുഖ്യമന്ത്രി നിതീഷ്കുമാറിനെ വെല്ലുവിളിച്ച് ഒറ്റക്കു മത്സരിക്കാൻ തീരുമാനിച്ചതിനു പിന്നിൽ ബി.ജെ.പിയുമായി ഒത്തുകളിയുണ്ടെന്ന് തുടക്കത്തിൽ റിപ്പോർട്ടുകളുണ്ടായിരുന്നു. നിതീഷിനെ മൂലക്കാക്കാൻ ചിരാഗിനെ ചട്ടുകമായി ബി.ജെ.പി കണ്ടു. നിതീഷിനെ വെട്ടിയാൽ എൻ.ഡി.എയിലെ പ്രധാന സഖ്യകക്ഷിയായി വളരാമെന്ന കണക്കുകൂട്ടലാണ് ചിരാഗിന് ഉണ്ടായിരുന്നത്. ബി.ജെ.പിയെ എതിർക്കാതെ, നിതീഷിെൻറ സ്ഥാനാർഥികൾക്കെതിരെ നൂറിൽപരം സീറ്റിൽ മത്സരിച്ച ചിരാഗിന് ഒറ്റ സീറ്റുകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. കഴിഞ്ഞ തവണ രണ്ടു സീറ്റുണ്ട്.
ചിരാഗിെൻറ വെല്ലുവിളി നിതീഷിന് തെരഞ്ഞെടുപ്പിലെ വലിയ തലവേദനകളിലൊന്നായിരുന്നു. ബി.ജെ.പിയോട് ഇടഞ്ഞവരും എൽ.ജെ.പിക്കൊപ്പംകൂടി. അതേസമയം, ബി.ജെ.പിക്കു പിന്തുണ കൊടുത്തതല്ലാതെ, ജയസാധ്യത നോക്കിയുള്ള പിന്തുണ ബി.ജെ.പിയിൽനിന്ന് എൽ.ജെ.പിക്ക് കിട്ടിയില്ലെന്നും ജയിക്കാവുന്ന പരമാവധി സ്ഥലങ്ങളിൽ സ്വന്തം സ്ഥാനാർഥികളെ ജയിപ്പിക്കാനാണ് ബി.ജെ.പി പണിയെടുത്തതെന്നും തെരഞ്ഞെടുപ്പ് ചിത്രം വ്യക്തമാക്കുന്നു. വോട്ടെണ്ണൽ കഴിഞ്ഞപ്പോൾ, ഈ തെരഞ്ഞെടുപ്പിൽ ഏറ്റവും പരിക്കുപറ്റിയ പാർട്ടിയായി മാറിയിരിക്കുകയാണ് എൽ.ജെ.പി. ഇത് യുവനേതാവിെൻറ വിശ്വാസ്യതക്കും സ്വീകാര്യതക്കും മങ്ങലേൽപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.