ക്രിസ്​തുമത വിശ്വാസികളെ ആക്രമിച്ച്​ ജയ്​ ശ്രീറാം വിളിപ്പിച്ചു; മതം മാറ്റ നിരോധന നിയമപ്രകാരം കേസ്​

ന്യൂഡൽഹി: ഞായറാഴ്​ച പ്രാർഥനക്കെത്തിയ പാസ്​റ്റർ അടക്കമുള്ള ക്രിസ്​തുമത വിശ്വാസികളെ ജയ്​ ശ്രീറാം വിളിപ്പിച്ച്​ സംഘ്​ പരിവാർ പ്രവർത്തകർ ആക്രമിച്ചു. അതിന്​ ശേഷം പൊലീസിനെ കൊണ്ട്​ അവരെ അറസ്​റ്റ്​ ചെയ്യിച്ച്​ 'ലവ്​ ജിഹാദി'​െൻറ പേരിലുണ്ടാക്കിയ മതം മാറ്റ നിരോധന നിയമപ്രകാരം അവർക്കെതിരെ കേസെടുപ്പിക്കുകയും ചെയ്​തു.

പുതുവർഷത്തിലെ ആദ്യ ഞായറാഴ്​ച ഉത്തർപ്രദേശിലെ ഷാജഹാൻപൂരിൽപ്രാർഥനക്കെത്തിയ സ്​ത്രീകളും കുട്ടികളുമടങ്ങുന്ന വിശ്വാസികളെ ലാത്തി കൊണ്ടടിച്ച്​ തെരുവിലൂടെ വലിച്ചിഴച്ചത്​. ആക്രമണത്തിൽ നേഹ എന്ന സ്​ത്രീക്ക്​ കൈക്കും നൈന എന്ന പതിനാലുകാരിക്ക് കാലിനും ഒടിവുണ്ട്​. ജയ്​ ശ്രീറാം വിളിക്കണമെന്നും യേശു ​ക്രിസ്​തുവിനെ നിന്ദിക്കണമെന്നും ആവശ്യപ്പെട്ട ബജ്​റംഗ്​ദളുകാർ അല്ലെങ്കിൽ കൊല്ലുമെന്ന്​ ഭീഷണിപ്പെടുത്തുകയും ചെയ്​തു.

തുടർന്ന്​ ബജ്​റം​ഗ്​ദൾ സിറ്റി കൺവീനർ രാം ലഖൻ വർമയുടെ പരാതിയിൽ പൊലീസ്​ വിവാദ നിയമപ്രകാരം കേസ്​ രജിസ്​റ്റർ ചെയ്യുകയായിരുന്നു. 15ഓളം പേർ നടത്തുന്ന പ്രാർഥന മതം മാറ്റാനുള്ളതായിരുന്നുവെന്നാണ്​ വർമയുടെ പരാതി. തമിഴ്​നാട്ടുകാരനായ പാസ്​റ്റർ ഡേവിഡിനും കന്യാകുമാരിയിൽ നിന്ന്​ അദ്ദേഹത്തെ കാണാൻ വന്ന ജഗനും അവർ തമാസിച്ച കെട്ടിടത്തി​െൻറ ഉടമകൾക്കെതിരെയുമാണ്​ കേസെടുത്തത്​​. മതംമാറ്റ ആരോപണം ഡേവിഡ് തള്ളിക്കളഞ്ഞു.​ പ്രാർഥനക്ക്​ സ്വന്തം നിലക്ക്​ വന്നവരെയാണ്​ ആക്രമിച്ചതെന്ന്​ അദ്ദേഹം പറഞ്ഞു.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.