പോക്സോ കേസ്: മുൻ മുഖ്യമന്ത്രി ​യെദിയൂരപ്പയെ സി.ഐ.ഡി മൂന്ന് മണിക്കൂർ ചോദ്യം ചെയ്തു

ബംഗളൂരു: പോക്‌സോ കേസില്‍ കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ ബി.എസ്. യെദിയൂരപ്പയെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് (സി.ഐ.ഡി) മൂന്ന് മണിക്കൂറോളമാണ് ചോദ്യം ചെയ്തതത്.ഹൈകോടതി ജാമ്യവ്യവസ്ഥയനുസരിച്ച് തിങ്കളാഴ്ച 81കാരനായ യെദിയൂരപ്പ സിഐഡി മുമ്പാകെ ഹാജരായി.

വാർധക്യം,മുൻ മുഖ്യമന്ത്രിയായ പ്രമുഖ വ്യക്തി എന്നീ പരിഗണനകളോടെ യെദിയൂരപ്പയുടെ അറസ്റ്റ് ഹൈകോടതി വിലക്കിയിരുന്നു. പോക്‌സോ നിയമപ്രകാരമുള്ള വകുപ്പും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ ലൈംഗികാതിക്രമം സംബന്ധിച്ച വകുപ്പുകളും യെദിയൂരപ്പക്കെതിരെ ചുമത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

കഴിഞ്ഞ ഫെബ്രുവരിയില്‍ പ്രതിയുടെ വസതിയില്‍ 17 വയസ്സുള്ള തന്റെ മകളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് സ്ത്രീ നൽകിയ പരാതിയെത്തുടര്‍ന്നാണ് കേസെടുത്തത്. 54 കാരിയായ പരാതിക്കാരി ശ്വാസകോശ അര്‍ബുദം ബാധിച്ച്‌ കഴിഞ്ഞ മാസം മരിച്ചിരുന്നു.ഇതേത്തുടര്‍ന്ന് പ്രതിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് അവരുടെ മകന്‍ കോടതിയെ സമീപിച്ചു. കേസ് രജിസ്റ്റര്‍ ചെയ്ത് മൂന്ന് മാസമായിട്ടും അന്വേഷണത്തില്‍ പുരോഗതി ഉണ്ടായിട്ടില്ലെന്ന് മകൻ കോടതിയെ അറിയിച്ചിട്ടുണ്ട്.

Tags:    
News Summary - CID questions former Karnataka CM BS Yediyurappa for 3 hours in POCSO case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.