ന്യൂഡൽഹി: ഡൽഹിയിൽ 21 കാരിയായ സിവിൽ ഡിഫൻസ് ഓഫിസർ ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തിൽ സി.ബി.ഐ അന്വേഷണവും പുനർ പോസ്റ്റ്മോർട്ടവും വേണമെന്ന് കുടുംബം. ലജ്പത് നഗർ ജില്ല മജിസ്ട്രേറ്റ് ഓഫിസിൽ ജോലി ചെയ്തുവന്ന യുവതിയുടെ മൃതദേഹം കഴിഞ്ഞ 27ന് ഫരീദാബാദിനടുത്ത സൂരജ്കുണ്ഡിൽ നിന്നാണ് കണ്ടെത്തിയത്. യുവതിയെ മേലുദ്യോഗസ്ഥർ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയെന്നാണ് കുടുംബത്തിെൻറ ആരോപണം.
കേസിൽ നിസാമുദ്ദീൻ എന്നയാളെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. യുവതിയെ കൊലപ്പെടുത്തിയശേഷം നിസാമുദ്ദീൻ കാളിന്ദി കുഞ്ച് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. വീട്ടുകാരറിയാതെ നിസാമുദ്ദീൻ ഇരയെ ജൂൺ 11ന് സാകേത് കോടതി വളപ്പിൽ എത്തിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ മുമ്പാകെ കല്യാണം കഴിച്ചതായും പിന്നീട് മെറ്റാരാളുമായി ഉണ്ടായ സൗഹൃദമാണ് കൊലക്ക് കാരണമെന്നുമാണ് പൊലീസ് പറയുന്നത്.
കൊലപ്പെടുത്താൻ ഉപായോഗിച്ച ആയുധം കണ്ടെത്തിയിട്ടുണ്ട്. കൂടുതൽ ചോദ്യം ചെയ്യാൻ പ്രതിയെ വിട്ടുകിട്ടാൻ കോടതിയെ സമീപിക്കുമെന്നും പൊലീസ് അറിയിച്ചു. മുഖം, കഴുത്ത്, മാറിടം തുടങ്ങി ശരീരത്തിെൻറ വിവിധ ഭാഗങ്ങളിൽ ആഴത്തിലുള്ള 15 മുറിവുകളുണ്ടെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്. അതേസമയം, ബലാത്സംഗം നടന്നതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിലില്ലെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ, കല്യാണം കഴിഞ്ഞെന്ന വാദം യുവതിയുടെ കുടുംബം തള്ളി. ആഗസ്റ്റ് 26ന് വൈകീട്ട് ഏഴരക്കും എട്ടിനും ഇടയിൽ മകളുടെ മിസ്കോൾ വന്നിരുന്നു.
15 മിനിറ്റിനുശേഷം തിരിച്ചുവിളിച്ചേപ്പാൾ സ്വിച്ച് ഓഫ് ആയി. തുടർന്ന് സമീപത്തെ ബസ്സ്റ്റോപ്പുകളിലും മറ്റുപ്രദേശങ്ങളിലും തിരച്ചൽ നടത്തിയെങ്കിലും മകളെ കണ്ടെത്താനായില്ല. ജില്ല മജിസ്ട്രേറ്റ് ഓഫിസിെലത്തിയെങ്കിലും അകത്തേക്ക് കയിറ്റിവിട്ടില്ല. കൂടെ ജോലിചെയ്യുന്നവരുമായി ബന്ധപ്പെട്ടപ്പോൾ മകളുടെ ബോസുമായി ബന്ധപ്പെട്ട കേസിൽ പൊലീസ് ചോദ്യം ചെയ്യുന്നതിനായി കൊണ്ടുപോയിട്ടുണ്ടെന്ന മറുപടിയാണ് ലഭിച്ചതെന്നും ആഗസ്റ്റ് 27ന് മകളുടെ മൃതദേഹമാണ് കിട്ടിയതെന്നും കുടുംബം പറയുന്നു. യുവതിക്ക് നീതി ആവശ്യപ്പെട്ട് സാമൂഹമാധ്യമങ്ങളിൽ വ്യാപക കാമ്പയിൻ ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.