ന്യൂഡൽഹി: വിരമിക്കും മുമ്പ് അയോധ്യയിലെ ബാബ്രി മസ്ജിദ് ഭൂമി തർക്ക കേസിൽ ചരിത്ര വിധി പറയുന്നതിനായി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി വിദേശയാത്ര റദ്ദാക്കി. നവംബർ 17ന് രഞ്ജൻ ഗൊഗോയി ചീഫ് ജസ്റ്റിസ് പദവിയിൽ നിന്ന് പടിയിറങ്ങൂം. ഇതിന് മുമ്പ് കേസിൽ വിധി പറയുകയെന്നതാണ് അദ്ദേഹത്തിൻെറ ലക്ഷ്യം. വിരമിക്കുന്നതിന് മുമ്പ് ചില ദക്ഷിണ അമേരിക്കൻ രാജ്യങ്ങളും മിഡിൽ ഈസ്റ്റും സഞ്ചരിക്കാനിരിക്കുകയായിരുന്നു അദ്ദേഹം. കേസിൽ കൂടുതൽ സമയം നൽകാനായാണ് ഈ യാത്രകൾ റദ്ദാക്കിയത്.
ഹിന്ദു-മുസ്ലിം വിഭാഗങ്ങളുടെ 40 ദിവസം നീണ്ടു നിന്ന വാദം കേൾക്കൽ ബുധനാഴ്ച പൂർത്തിയായിരുന്നു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് കേസ് വിധി പറയാൻ മാറ്റി വച്ചിരിക്കുകയാണ്. കഴിഞ്ഞ വർഷം ഒക്ടോബർ മുന്നിനാണ് രഞ്ജൻ ഗൊഗോയി രാജ്യത്തിൻെറ 46ാമത് ചീഫ് ജസ്റ്റിസായി ചുമതലയേറ്റത്.
ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ അവസാന പ്രവൃത്തി ദിനമായ നവംബർ 15നകം പതിറ്റാണ്ട് നീണ്ട നിയമയുദ്ധത്തിെൻറ അന്തിമ വിധി വരുമെന്നാണ് പ്രതീക്ഷ. വിരമിക്കും മുമ്പ് ബാബരി ഭൂമി അവകാശത്തർക്കത്തിൽ വിധിപറയാനുറച്ചാണ് ചീഫ് ജസ്റ്റിസ് മറ്റെല്ലാ കേസുകളും മാറ്റിവെച്ച് തുടർച്ചയായി വാദം കേട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.