ന്യൂഡൽഹി: തനിക്കെതിരായ ലൈംഗിക പീഡന പരാതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി തള്ളി. അ സാധാരണവും അത്യപൂർവവുമായ നടപടിയിൽ തെൻറ അധ്യക്ഷതയിൽ തന്നെ അടിയന്തരമായി കോ ടതി വിളിച്ചാണ് ചീഫ് ജസ്റ്റിസ് മുൻ ജീവനക്കാരി ഉന്നയിച്ച പരാതി തള്ളിയത്.
രാജി വെക്കില്ലെന്നും പരിഗണിക്കുന്ന പ്രധാന കേസുകളിൽനിന്ന് പിന്മാറില്ലെന്നും ചീഫ് ജസ് റ്റിസ് വ്യക്തമാക്കി. യുവതിയുടെ പരാതി ഒാൺലൈൻ മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചതോടെ സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീംകോടതിയെ സമീപിച്ച് അടിയന്തരമായി വിഷയം പരിഗണിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
തുടർന്നാണ് ചീഫ് ജസ്റ്റിസ് 10.30ന് ജസ്റ്റിസുമാരായ അരുൺ മിശ്രയെയും സഞ്ജീവ് ഖന്നയെയും കൂട്ടി ഒന്നാംനമ്പർ കോടതിയിൽ കേസ് കേട്ടത്. അറ്റോണി ജനറൽ കെ.കെ. വേണുഗോപാൽ, സോളിസിറ്റർ ജനറൽ തുഷാർ മേത്ത, സുപ്രീംകോടതി ബാർ അസോസിയേഷൻ പ്രസിഡൻറ് എന്നിവരും പ്രത്യേക വാദംകേൾക്കലിനായി ഹാജരായി. 10 മണിക്കൂറിൽ താെഴയാണ് തനിക്ക് പ്രതികരിക്കാൻ കിട്ടിയതെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. രാജ്യത്തിെൻറ ജുഡീഷ്യറി ഭീഷണിയിലാണെന്നാണ് പൗരന്മാരോട് പറയാനുള്ളത്. താൻ ഒരു ഉത്തരവും ഇറക്കുന്നില്ലെന്ന് പറഞ്ഞ് അതിന് ജസ്റ്റിസ് അരുൺ മിശ്രയെ ചീഫ് ജസ്റ്റിസ് ചുമതലപ്പെടുത്തി.
മാധ്യമങ്ങളെ വാർത്ത പ്രസിദ്ധീകരിക്കുന്നതിൽനിന്ന് തടയാൻ ബെഞ്ച് തയാറായില്ല. സ്വന്തം വിവേകം ഉപയോഗിക്കെട്ട എന്ന് പറഞ്ഞ് അക്കാര്യം ചീഫ് ജസ്റ്റിസ് മാധ്യമങ്ങൾക്കുതന്നെ വിട്ടു. കാര്യങ്ങൾ അങ്ങേയറ്റത്ത് എത്തിയിരിക്കുന്നുവെന്നും കോടതിക്ക് ബലിയാടായിരിക്കാൻ പറ്റില്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. മഹിമയാണ് ഒരു ജഡ്ജിയുടെ എല്ലാം. അതും ആക്രമിക്കപ്പെട്ടാൽ പിന്നെന്താണ്? അവിശ്വസനീയ പരാതിയാണിതെന്നും ഇത് നിഷേധിക്കുന്ന തലത്തിലേക്കുപോലും തരംതാഴുന്നില്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
20 വർഷത്തെ സേവനശേഷവും 6.8 ലക്ഷം ബാങ്ക് ബാലൻസുള്ള ഒരു ചീഫ് ജസ്റ്റിസിനുള്ള പ്രതിഫലമാണിത്. പണത്തിെൻറ പേരിൽ അവർക്ക് തെന്ന പിടിക്കാൻ കഴിയില്ല. അതുകൊണ്ടാണ് ഇതുമായി വന്നത്. കോടതിയുടെ സ്വാതന്ത്ര്യം അങ്ങേയറ്റം ഭീഷണിയിലാണ് -രഞ്ജൻ ഗൊഗോയി പറഞ്ഞു. പരാതിക്കാരിക്കും അവ പ്രസിദ്ധീകരിച്ച ഒാൺലൈൻ മാധ്യമങ്ങൾക്കുമെതിരെ നടപടിക്കുള്ള തുഷാർ മേത്തയുടെ അേപക്ഷ ചീഫ് ജസ്റ്റിസ് തള്ളി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.