കർണാടകയിലെ ഹിജാബ് വിലക്ക് വിഷയത്തിൽ ഹരജികൾ അടിയന്തരമായി പരിഗണിക്കാനാവില്ലെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എൻ.വി രമണ. തുടർച്ചയായ ആവശ്യം ഉന്നയിക്കുന്നത് അംഗീകരിക്കില്ലെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു.
ഹിജാബ് ഇസ്‌ലാമിന്റെ അനിവാര്യമായ മതാചാരമല്ലെന്നും ക്ലാസ് മുറികളിൽ ശിരോവസ്ത്രം ധരിക്കുന്നതിനുള്ള നിരോധനവും ശരിവച്ചുകൊണ്ടുള്ള കർണാടക ഹൈക്കോടതി വിധിയെ ചോദ്യം ചെയ്യുന്ന ഹരജികൾ അടിയന്തരമായി പട്ടികപ്പെടുത്താനുള്ള അഭ്യർത്ഥന സംബന്ധിച്ചാണ് ചീഫ് ജസ്റ്റിസിന്റെ പരാമർശം. വിഷയവുമായി പരീക്ഷകൾക്ക് ബന്ധമില്ലെന്നും ചീഫ് ജസ്റ്റിസ് രമണ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.