ന്യൂഡൽഹി: സുപ്രീംകോടതിവിധിക്ക് കോഴ നൽകിയ കേസ് പരിഗണിക്കാൻ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പുതിയ മൂന്നംഗ ബെഞ്ചുണ്ടാക്കി.
ചീഫ് ജസ്റ്റിസ് കൂടി ആരോപണവിധേയനായ വിഷയം പരിശോധിക്കാൻ സുപ്രീംകോടതിയിലെ മുതിർന്ന ജഡ്ജിമാരടങ്ങുന്ന അഞ്ചംഗ ബെഞ്ച് രൂപവത്കരിക്കണമെന്ന നിർദേശം അസാധുവാക്കാൻ തനിക്കൊപ്പമിരുന്ന മൂന്ന് ജഡ്ജിമാരെ ഉൾപ്പെടുത്തിയാണ് ചീഫ് ജസ്റ്റിസ് പുതിയ ബെഞ്ചുണ്ടാക്കിയത്. ചീഫ് ജസ്റ്റിസ് സ്വയം ബെഞ്ചിൽ നിന്ന് മാറിനിൽക്കുകയും ചെയ്തു.
ജസ്റ്റിസുമാരായ ജെ. അരുൺ മിശ്ര, ആർ.കെ. അഗർവാൾ, ജെ. ഖൻവിൽകർ എന്നിവരടങ്ങുന്ന ബെഞ്ചിൽ സുപ്രീംകോടതി കൊളീജിയത്തിലുള്ള മുതിർന്ന ജഡ്ജിമാരില്ല. ഇൗ കേസിൽ കടുത്ത നിലപാടെടുത്ത ജസ്റ്റിസ് ചെലമേശ്വറിനെയും ഹരജിക്ക് പിന്നിലുള്ള മുതിർന്നഅഭിഭാഷകരായ പ്രശാന്ത് ഭൂഷൺ, കാമിനി ജയ്സ്വാൾ, ദുഷ്യന്ത് ദവെ എന്നിവരെയും വിമർശിച്ചവരാണ് മൂന്നുജഡ്ജിമാരും. ഇവരെ കൂടാതെ ചീഫ് ജസ്റ്റിസും ജസ്റ്റിസ് അമിതാവ് റോയിയും ചേർന്നായിരുന്നു ജസ്റ്റിസ് ചെലമേശ്വറിെൻറ വിധി അസാധുവാക്കിയത്. കേസ് ഏത് ബെഞ്ചിന് വിടണമെന്നും അതിൽ ആരൊക്കെ ജഡ്ജിമാരാകണമെന്നും തീരുമാനിക്കാൻ തനിക്കാണ് അധികാരമെന്ന് വെള്ളിയാഴ്ച ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിരുന്നു.
ചീഫ് ജസ്റ്റിസ് ആകുന്നതിന് മുമ്പ് ജസ്റ്റിസ് ദീപക് മിശ്ര അടക്കമുള്ളവരുടെ ഒരു ബെഞ്ചിൽ നിന്ന് സ്വകാര്യ മെഡിക്കൽ കോളജ് മാനേജ്മെൻറുകൾക്ക് അനുകൂല വിധിയുണ്ടാകാൻ കൈക്കൂലി നൽകിയെന്ന, സി.ബി.െഎ രജിസ്റ്റർ ചെയ്ത കേസാണ് വിവാദത്തിന് ആധാരം. ഇൗ കേസിൽ മുൻ ഒഡിഷ ഹൈകോടതി ജസ്റ്റിസ് ഖുദ്ദൂസി അടക്കമുള്ളവരെ സി.ബി.െഎ അറസ്റ്റ് ചെയ്തെങ്കിലും തുടർ നടപടിയുണ്ടായിെല്ലന്നാണ് പ്രശാന്ത് ഭൂഷൺ സമർപ്പിച്ച ഹരജിയിൽ പറയുന്നത്. തിങ്കളാഴ്ച ഉച്ചക്ക് ശേഷം ഇൗ കേസ് മൂന്നംഗ ബെഞ്ച് പരിഗണിക്കുമെന്നാണ് സുപ്രീംകോടതി രജിസ്ട്രിയുടെ അറിയിപ്പ്.
സ്വാഭാവികമായും സി.ബി.െഎ പിടിച്ചെടുത്ത തെളിവുകൾ ജസ്റ്റിസ് ചെലേമശ്വറിെൻറ ഉത്തരവിൽ സുപ്രീംകോടതി രജിസ്ട്രിയിൽ എത്തിയിട്ടുണ്ടെങ്കിൽ അതും തിങ്കളാഴ്ച ഇൗ ബെഞ്ച് മുമ്പാകെ ആകുമെത്തുക.
പ്രശാന്ത് ഭൂഷണും ദുഷ്യന്ത് ദവെയും അദ്ദേഹമില്ലാത്ത ഇൗ ബെഞ്ചിൽ ഹാജരാകുമോ എന്നതും ചീഫ് ജസ്റ്റിസിെൻറ കോപം ക്ഷണിച്ചുവരുത്തിയ കാമിനി ജയ്സ്വാളിെൻറ രണ്ടാമത്തെ ഹരജി ഇതിനോട് ചേർക്കുമോ എന്നതും തിങ്കളാഴ്ചയറിയാം. കേസ് അത്യന്തം നാടകീയമായി തുടരുന്ന നിലയിലാണ് പുതിയ നീക്കങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.