ന്യൂഡൽഹി: ജമ്മു-കശ്മീരിലെ കഠ്വയിൽ എട്ടു വയസ്സുകാരിയെ ക്ഷേത്രത്തിൽ തടവിൽ പാർപ്പിച്ച് കൂട്ടമാനഭംഗശേഷം കൊലപ്പെടുത്തിയ കേസിൽ കുറ്റപത്ര സമർപ്പണം തടഞ്ഞ അഭിഭാഷകരെ സുപ്രീംകോടതി വിമർശിച്ചു. നൈതികതക്ക് നിരക്കാത്ത നടപടിയെന്ന് വിശേഷിപ്പിച്ച സുപ്രീംകോടതി വിഷയം പരിശോധിക്കുമെന്ന് വ്യക്തമാക്കി.
സുപ്രീംകോടതിയിലെ ഒരുകൂട്ടം അഭിഭാഷകർക്കുവേണ്ടി പ്രമുഖ മലയാളി അഭിഭാഷകൻ അഡ്വ. പി.വി. ദിനേശാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ ബെഞ്ചിന് മുമ്പാകെ വിഷയമുന്നയിച്ചത്.
അതിനിടെ, കഠ്വയിൽ മാനഭംഗത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ പേര് വെളിപ്പെടുത്തിയ മാധ്യമങ്ങൾക്ക് ഡൽഹി ഹൈകോടതി നോട്ടീസ് അയച്ചു. മാനഭംഗക്കേസുകളിലെ ഇരകളുടെ അസ്തിത്വം വെളിപ്പെടുത്തരുതെന്ന ചട്ടം ലംഘിച്ചതിനാണ് ചീഫ് ജസ്റ്റിസിെൻറ നേതൃത്വത്തിലുള്ള ബെഞ്ച് നോട്ടീസ് അയച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.