ന്യൂഡൽഹി: താജ് മഹൽ മുഗൾ ചക്രവർത്തി ഷാജഹാൻ നിർമിച്ച ശവകുടീരമാണോ അതോ രജപുത്ര രാജാവ് രാജാ മാൻസിങ് മുഗൾ ചക്രവർത്തിക്ക് സമ്മാനിച്ച ക്ഷേത്രമാണോ എന്ന് സാംസ്കാരിക മന്ത്രാലയം നിലപാട് അറിയിക്കണമെന്ന് കേന്ദ്ര വിവരാവകാശ കമീഷൻ. ചില ചരിത്രകാരന്മാർ ഇതുസംബന്ധിച്ച് നടത്തിയ ആഖ്യാനങ്ങളും കോടതികളിലെ കേസുകളും മുൻനിർത്തി ലഭിച്ച വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷ കൈമാറിക്കൊണ്ടാണ് കമീഷണർ ശ്രീധർ ആചാര്യുലു ഇൗ േചാദ്യമുന്നയിച്ചത്.
താജ് മഹലിെൻറ ഉൽപത്തിയെ കുറിച്ചും ചരിത്രകാരൻ പി.എൻ. ഒാക്കിെൻറ അവകാശവാദങ്ങൾ, അഡ്വ. യോഗേഷ് സക്സേനയുടെ രചനകൾ എന്നിവ സംബന്ധിച്ചും മന്ത്രാലയത്തിെൻറ നിലപാട് വ്യക്തമാക്കണം. ഇൗ വിഷയത്തിൽ സുപ്രീം കോടതിയിലടക്കം കേസുകളുണ്ട്. ചില കേസുകളിൽ ആർക്കിയോളജിക്കൽ സർവേ ഒാഫ് ഇന്ത്യ സത്യവാങ്മൂലങ്ങൾ നൽകിയിട്ടുണ്ട്. അത്തരം രേഖകളുടെ പകർപ്പ് ആഗസ്റ്റ് 30ന് മുമ്പ് സമർപ്പിക്കാൻ എ.എസ്.െഎയോട് നിർദേശിച്ചു.
ആഗ്രയിലെ ചരിത്രസ്മാരകം താജ്മഹൽ ആണോ തേജോ മഹാലയമാേണാ എന്ന ചോദ്യമുന്നയിച്ച് ബി.കെ.എസ്.ആർ. അയ്യങ്കാർ എ.എസ്.െഎയെ സമീപിച്ചതോടെയാണ് സംവാദത്തിന് തുടക്കമായത്. രാജാ മാൻസിങ് ക്ഷേത്രം കൈമാറിയതിന് തെളിവില്ലെന്നായിരുന്നു എ.എസ്.െഎയുടെ മറുപടി. 17ാം നൂറ്റാണ്ടിലെ കെട്ടിടത്തിെൻറ നിർമാണ വിവരങ്ങളും സുരക്ഷ കാരണങ്ങളാൽ ചില മുറികൾ അടച്ചിട്ടിരിക്കുന്നതിെൻറ കാരണങ്ങളും അയ്യങ്കാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇക്കാര്യങ്ങൾ ചരിത്ര ഗവേഷണം ആവശ്യപ്പെടുന്നതാണെന്നും അത് വിവരാവകാശ നിയമപരിധിയിൽ വരില്ലെന്നും കമീഷൻ നിരീക്ഷിച്ചു.
പി.എൻ. ഒാക്ക് രചിച്ച ‘താജ് മഹൽ: വാസ്തവ കഥ’ എന്ന പുസ്തകത്തിലാണ് താജ് മഹൽ ക്ഷേത്രമായിരുന്നെന്ന് അവകാശപ്പെട്ടത്. തുടർന്ന് ക്ഷേത്രമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം 2000ത്തിൽ സുപ്രീം കോടതിയെ സമീപിച്ചു. എന്നാൽ, കോടതി ശക്തമായ താക്കീത് നൽകുകയാണുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.