ന്യൂഡൽഹി: കേന്ദ്ര സർക്കാറിെൻറ കുറ്റാന്വേഷണ ഏജൻസിയായ സി.ബി.െഎയിൽ (സെൻട്രൽ ബ്യൂറോ ഒാഫ് ഇൻവെസ്റ്റിഗേഷൻ) പോര് മൂർച്ഛിക്കുന്നു. ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന അത്യപൂർവ നടപടിയിൽ സി.ബി.െഎയിലെ രണ്ടാമനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശ്വസ്തനുമായ സ്പെഷൽ ഡയറക്ടർ രാകേഷ് അസ്താനയെ കൈക്കൂലിക്കേസിൽ സി.ബി.െഎ തന്നെ പ്രതിയാക്കി. ഇേത കേസിൽ രഹസ്യാന്വേഷണ ഏജൻസിയായ റിസർച് അനാലിസിസ് വിങ് (റോ) സ്പെഷൽ ഡയറക്ടർ സാമന്ത് കുമാർ ഗോയലിനെതിരെയും സി.ബി.െഎ അന്വേഷണമുണ്ട്. കൈക്കൂലിക്കേസിലെ എഫ്.െഎ.ആർ സി.ബി.െഎ മേധാവി അലോക് വർമയും രാകേഷ് അസ്താനയും തമ്മിലുള്ള പോര് കനപ്പിച്ചു. ആറ് അഴിമതി കേസുകളിൽ അസ്താനക്കെതിരെ അന്വേഷണം നടക്കുന്ന വിവരം കഴിഞ്ഞ സെപ്റ്റംബർ 21ന് സി.ബി.െഎ കേന്ദ്ര വിജിലൻസ് കമീഷനെ അറിയിച്ചിരുന്നു.
അലോക് വർമയെ ഇതിലേക്ക് വലിച്ചിഴച്ച് അദ്ദേഹത്തിെൻറ പ്രതിച്ഛായകൂടി മോശമാക്കാനുള്ള ശ്രമമാണ് അസ്താന നടത്തിയതെന്നും ഏജൻസി ബോധിപ്പിച്ചു.കേന്ദ്ര സർക്കാറിെൻറ കുറ്റാന്വേഷണ ഏജൻസിയുടെ ചരിത്രത്തിൽ ആദ്യമായാണ് സ്വന്തം ഏജൻസിയിലെ ഇത്രയും മുതിർന്ന ഉദ്യോഗസ്ഥനെ മുഖ്യപ്രതിയാക്കി എഫ്.െഎ.ആർ രജിസ്റ്റർ ചെയ്യുന്നത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സി.ബി.െഎ കേസിൽ എഫ്.െഎ.ആർ രജിസ്റ്റർ ചെയ്തത്. സി.ബി.െഎയിൽ ഡയറക്ടർക്ക് തൊട്ടുതാഴെയുള്ള പദവി വഹിക്കുന്ന അസ്താന ഇതോടെ എഫ്.െഎ.ആറിൽ ഒന്നാം പ്രതിയായി.
2014 ഫെബ്രുവരിയിൽ മോദി സർക്കാർ അധികാരമേൽക്കുന്നതിന് തൊട്ടുമുമ്പ് ആദായ നികുതി വകുപ്പ് മുഇൗൻ ഖുറൈശി എന്ന ഡൽഹിയിലെ പ്രമുഖ ഇറച്ചി കയറ്റുമതിക്കാരെൻറ കേന്ദ്രങ്ങളിൽ റെയ്ഡ് നടത്തിയിരുന്നു. ഖുറൈശിയുടെ ബ്ലാക്ക്ബെറി സന്ദേശങ്ങളുടെ വെളിച്ചത്തിൽ മുൻ സി.ബി.െഎ ഡയറക്ടർ എ.പി. സിങ്ങിന് യു.പി.എസ്.സി അംഗത്വം രാജിവെക്കേണ്ടി വന്നിരുന്നു. മൂന്നു വർഷത്തിനുശേഷം 2017ലാണ് സി.ബി.െഎ കേസ് രജിസ്റ്റർ ചെയ്തത്. ദുബൈ, ലണ്ടൻ അടക്കമുള്ള വിദേശത്തെ ഇടപാടുകാർക്ക് കുഴൽ പണമെത്തിച്ചതിനാണ് കേസ്. ഇൗ കേസിൽ പ്രത്യേക അന്വേഷണ സംഘത്തെ നയിച്ചിരുന്നത് രാകേഷ് അസ്താനയായിരുന്നു.
ദുബൈ വ്യവസായിയായ ഇടനിലക്കാരൻ മനോജ് പ്രസാദിനെ അറസ്റ്റ് ചെയ്തതോടെയാണ് സി.ബി.െഎ അന്വേഷണം അസ്താനയിലേക്ക് നീണ്ടത്. ടെലിഫോൺ സംഭാഷണങ്ങൾ, വാട്ട്സ്ആപ് സന്ദേശങ്ങൾ, 164ാം വകുപ്പ് പ്രകാരം ഒരു മജിസ്േട്രറ്റിന് മുമ്പാകെ നൽകിയ മൊഴി എന്നിവയെല്ലാം അസ്താനക്കെതിരായ തെളിവായി സിബി.െഎ നിരത്തിയിട്ടുണ്ട്. എന്നാൽ, ഇതു സംബന്ധമായി വസ്തുത അറിയാൻ അയച്ച സന്ദേശങ്ങൾക്ക് അസ്താന മറുപടി നൽകിയിട്ടില്ല.
ഹൈദരാബാദ് വ്യവസായിയായ സതീഷ് സാനയുടെ പരാതിയിലായിരുന്നു അറസ്റ്റ്. സതീഷ് സാന മജിസ്ട്രേറ്റിന് മുമ്പാകെ ഇത് സംബന്ധിച്ച് സുപ്രധാന മൊഴി നൽകുകയും ചെയ്തു. സി.ബി.െഎ കേസിൽനിന്ന് രക്ഷപ്പെടാൻ 2017 ഡിസംബറിനും 2018 ആഗസ്റ്റിനുമിടയിൽ മൂന്നു കോടി രൂപ താൻ രാകേഷ് അസ്താന, മനോജ് പ്രസാദ്, മനോജ് പ്രസാദിെൻറ ബന്ധു സോമേഷ് ശ്രീവാസ്തവ എന്നിവർക്കായി കൊടുക്കേണ്ടി വന്നുവെന്നാണ് സതീഷിെൻറ െമാഴി. അസ്താനയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിെൻറ ചോദ്യം ചെയ്യലിൽനിന്ന് ഒഴിവാകാനായി 25 ലക്ഷം ഒക്ടോബർ ഒമ്പതിന് നൽകി. ചോദ്യം ചെയ്യലിൽനിന്ന് ഒഴിവായപ്പോൾ 1.75 കോടി രൂപക്കായി ഒക്ടോബർ 16ന് മനോജ് പ്രസാദ് ദുബൈയിൽനിന്ന് ഡൽഹിയിലേക്കു വന്നു. അവിടെവെച്ച് സി.ബി.െഎ മനോജിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
റോയിലെ രണ്ടാമനായ സ്പെഷ്ൽ ഡയറക്ടർ സാമന്ത് കുമാർ ഗോയലിന് ഇൗ വിവരങ്ങളെല്ലാം അറിയുമായിരുന്നുവെന്ന് സി.ബി.െഎ എഫ്.െഎ.ആറിൽ രേഖപ്പെടുത്തിയിട്ടുണ്ട്. കേസിൽ പ്രതികളായ മേനാജുമായും സോമേഷുമായും ഗോയൽ നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരുന്നു. ഗോയലിനെതിരെ അന്വേഷണം തുടരുന്ന സി.ബി.െഎ ഇതുവരെ അദ്ദേഹത്തെ പ്രതി േചർത്തിട്ടില്ല. സതീഷ് സാനയും ചില ആദായ നികുതി, എൻഫോഴ്സ്മെൻറ് ഉദ്യോഗസ്ഥരും നടത്തിയ ഗൂഢാലോചനയുടെ ഫലമാണ് തനിക്കെതിരായ എഫ്.െഎ.ആർ എന്ന് അസ്താന ആരോപിച്ചു.
അഴിമതി കേസിൽ അേന്വഷണം തുടങ്ങിയ സാഹചര്യത്തിൽ തന്നെ കുടുക്കാൻ ശ്രമം നടക്കുന്നുണ്ടെന്ന് ഗുജറാത്ത് കേഡർ ഉദ്യോഗസ്ഥനും മോദിയുടെ വിശ്വസ്തനും ബി.ജെ.പിക്ക് വേണ്ടപ്പെട്ടവനുമായ അസ്താന കേന്ദ്ര കാബിനറ്റ് സെക്രട്ടറിക്ക് ആഗസ്റ്റിൽ പരാതി നൽകിയിരുന്നു. സതീഷ് സാന രണ്ടു കോടി കൈക്കൂലി കൊടുത്തത് അലേ ാക് വർമക്കാണെന്ന ആരോപണവും പരാതിയിലുണ്ട്. തനിക്കെതിരെയുള്ള ആറ് അഴിമതിക്കേസിന് പകരം വീട്ടാൻ വർമക്കെതിരെയുള്ള 10 അഴിമതി ആരോപണവും അസ്താന ഉന്നയിച്ചു. സി.ബി.െഎയെ പിടിച്ചുലച്ച അഴിമതിക്കേസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിക്കണമെന്ന് കോൺഗ്രസ് നേതാവ് അഭിഷേക് മനു സിങ്വി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.