ഹൈദരാബാദ്: ഗോദാവരി മേഖലയിലെ പ്രളയത്തിനു കാരണമായ മേഘവിസ്ഫോടനത്തിനു പിന്നിൽ വിദേശ ഗൂഢാലോചന സംശയിക്കുന്നതായി തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു. പ്രളയബാധിത പ്രദേശമായ ഭദ്രചലം സന്ദർശിക്കുന്നതിനിടെ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'മേഘവിസ്ഫോടനം എന്ന പുതിയ പ്രതിഭാസമാണിത്. ഗൂഢാലോചന ഉണ്ടെന്ന് ചില ആളുകൾ പറയുന്നു, അത് എത്രത്തോളം ശരിയാണെന്ന് ഞങ്ങൾക്ക് അറിയില്ല, മറ്റ് രാജ്യങ്ങളിൽ നിന്നുള്ള ആളുകൾ നമ്മുടെ രാജ്യത്ത് ചില സ്ഥലങ്ങളിൽ ബോധപൂർവം മേഘവിസ്ഫോടനം നടത്തുന്നുണ്ട്. പണ്ട് അവർ കശ്മീരിന് സമീപവും ലഡാക്കിലും പിന്നീട് ഉത്തരാഖണ്ഡിൽ ഇത് ചെയ്തു, ഇപ്പോൾ ഗോദാവരി മേഖലയിൽ ഇത്തരത്തിൽ ചെയ്യുന്നതായി ഞങ്ങൾക്ക് ചില റിപ്പോർട്ടുകൾ ലഭിക്കുന്നുണ്ട്' -കെ.സി.ആർ പറഞ്ഞു.
തെലങ്കാന ചീഫ് സെക്രട്ടറി സൊമേഷ് കുമാർ ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ഒരാഴ്ച പെയ്ത ശക്തമായ മഴയിൽ സംസ്ഥാനത്തിന്‍റെ പലഭാഗങ്ങളും വെള്ളം കയറി ഒറ്റപ്പെട്ട നിലയിലാണ്. പ്രളയബാധിതർക്ക് ആവശ്യമായ ഭക്ഷണം ഉറപ്പാക്കാനും മെഡിക്കൽ ക്യാമ്പ് സജ്ജമാക്കാനും മുഖ്യമന്ത്രി ബന്ധപ്പെട്ടവർക്ക് നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.