ന്യൂഡൽഹി: ദീർഘകാലമായി അസുഖബാധിതനായ ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കറെ പ്രത്യേക വിമാനത്തിൽ ഡൽഹിയിലെത്തിച്ച് അഖിേലന്ത്യാ മെഡിക്കൽ സയൻസസ് ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവേശിപ്പിച്ചു. ബി.ജെ.പി അധ്യക്ഷൻ അമിത്ഷായുമായി പരീക്കർ വെള്ളിയാഴ്ച സംസാരിച്ചിരുന്നു. സംസ്ഥാനത്തെ രാഷ്ട്രീയ കാര്യങ്ങളും ആരോഗ്യ നിലയും ചർച്ചയായി.
ഇതിനു പിന്നാലെയാണ് വിദഗ്ധ ചികിത്സക്ക് ഡൽഹിയിലേക്ക് മാറ്റിയത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പകരക്കാരനെ തീരുമാനിച്ചിട്ടില്ല. പരീക്കർ മുഖ്യമന്ത്രിയായി തുടരുമെങ്കിലും ചില വകുപ്പുകൾ മറ്റു മന്ത്രിമാരെ ഏൽപിക്കുമെന്ന് പാർട്ടി വൃത്തങ്ങൾ സൂചിപ്പിച്ചു. പരീക്കർക്കു പുറമെ ഗോവ മന്ത്രിമാരായ പാണ്ഡുരംഗ് മദ്കൈക്കർ, ഫ്രാൻസിസ് ഡിസൂസ എന്നിവരും രോഗബാധിതരാണ്. ഇവരെ മാറ്റിയേക്കും.കരളിന് ഗുരുതര അസുഖം ബാധിച്ച മനോഹർ പരീക്കർ ഇൗ വർഷാദ്യം മൂന്നു മാസം അമേരിക്കയിൽ ചികിത്സയിലായിരുന്നു.
തിരിച്ചു വന്ന് ചുമതല ഏറ്റെടുത്തെങ്കിലും കഴിഞ്ഞയാഴ്ചയും പോയി. തിരിച്ചെത്തിയ ദിവസങ്ങൾക്കകം ഗോവ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു. അവിടെ നിന്നാണ് ഡൽഹിയിലേക്ക് മാറ്റിയത്. പ്രതിരോധ മന്ത്രിയായിരുന്ന മനോഹർ പരീക്കറെ ഗോവ തെരഞ്ഞെടുപ്പു സമവാക്യങ്ങൾ മുൻനിർത്തിയാണ് മുഖ്യമന്ത്രിയായി ബി.ജെ.പി തിരിച്ചയച്ചത്. എന്നാൽ പരീക്കറുടെ അസുഖം സംസ്ഥാന ഭരണം മിക്കവാറും സ്തംഭിപ്പിച്ചു.
സഖ്യകക്ഷികൾക്കും പാർട്ടിക്കാർക്കും പരീക്കർക്കു പകരം സ്വീകാര്യനായൊരു നേതാവില്ല. ഇൗ പ്രശ്നമാണ് ഗോവ ഭരണത്തിൽ പുകയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.