രൂപാണിയുടെ രാജി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ; യഥാർഥ മാറ്റമുണ്ടാവുക ബി.ജെ.പി തോൽക്കു​േമ്പാൾ -ഹാർദിക്​ പ​േട്ടൽ

അഹമ്മദാബാദ്​: ഗുജറാത്ത്​ മുഖ്യമന്ത്രി വിജയ്​ രൂപാണിയുടെ രാജി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണെന്ന്​ പാട്ടിദാർ നേതാവും കോൺഗ്രസ്​ സംസ്ഥാന വർക്കിങ്​ പ്രസിഡന്‍റുമായ ഹാർദിക്​ പ​േട്ടൺ. അടുത്ത തെരഞ്ഞെടുപ്പിൽ ബി.ജെ.പി തോറ്റ്​ പുതിയ സർക്കാർ അധികാരത്തിലെത്തു​േമ്പാഴാണ്​ ഗുജറാത്തിൽ യഥാർഥ മാറ്റമുണ്ടാവുക.

മുഖ്യമന്ത്രിയുടെ രാജി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ്​. ഗുജറാത്തിന്‍റെ ഭരണത്തിൽ ബി.ജെ.പി ദയനീയമായി പരാജയപ്പെട്ടു. ഓക്​സിജൻ ക്ഷാമം മൂലം നിരവധി പേർ മരിച്ച്​ വീണത്​ ഇന്ത്യക്ക്​ മുന്നിൽ ഗുജറാത്തിന്‍റെ പ്രതിഛായ നഷ്​ടപ്പെടാൻ കാരണമായെന്നും അദ്ദേഹം പറഞ്ഞു.

2014ൽ പാട്ടിദാർ പ്രതിഷേധത്തെ തുടർന്ന്​ മുഖ്യമന്ത്രി മാറി. ഇപ്പോൾ ജനരോഷ​ത്തെ തുടർന്ന്​ മുഖ്യമന്ത്രി രാജിവെക്കുകയാണ്​. പണപ്പെരുപ്പം ഉയരുന്നത്​ ഗുജറാത്തിലെ വ്യവസായികളെ ഉൾപ്പടെ ദുരിതത്തിലാക്കുകയാണ്​. തൊഴിലില്ലായ്​മ വർധിക്കുന്നു. വ്യവസായങ്ങൾ പൂട്ടുന്നു. എത്രകാലം ഡൽഹിയിൽ നിന്ന്​ നിയന്ത്രിക്കുന്ന സർക്കാറിന്​ ഈ ഭരണപരാജയങ്ങൾ മറച്ചുവെക്കാനാവുമെന്നും ഹാർദിക്​ ചോദിച്ചു.

Tags:    
News Summary - CM Vijay Rupani’s resignation is meant to mislead people of Gujarat: Hardik Patel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.