ബംഗളൂരു: ബംഗളൂരു മെട്രോയിൽ നിന്ന് ഹിന്ദി നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് കേന്ദ്രസർക്കാറിന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ കത്ത്. കേന്ദ്ര നഗരവികസന വകുപ്പ് മന്ത്രി നരേന്ദ്ര സിങ് ടോമറിനാണ് കത്ത് നൽകിയിരിക്കുന്നത്. മെട്രോ ബോർഡുകളിൽ ഉൾപ്പടെ ഹിന്ദി ഭാഷ ഉപയോഗിക്കുന്നത് നിർത്താൻ ബംഗളൂരു മെട്രോ റെയിൽ കോർപ്പറേഷന് നിർദ്ദേശം നൽകണമെന്നാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
മെട്രോയുടെ ബോർഡുകളിലുൾപ്പടെ മൂന്ന് ഭാഷകളാണ് നിലവിൽ ഉപയോഗിക്കുന്നത്. ഹിന്ദി, ഇംഗ്ലീഷ്, പ്രാദേശിക ഭാഷ എന്നിവയാണ് നിലവിൽ രാജ്യത്തെ മെട്രോകളിൽ ഉപയോഗിക്കുന്ന രീതി. ഇതിൽ നിന്ന് ഹിന്ദി നീക്കം ചെയ്യണമെന്നാണ് സിദ്ധരാമയ്യയുടെ ആവശ്യം.
കേന്ദ്ര-സംസ്ഥാന സഹകരണത്തോടെ നിർമാണം പൂർത്തിയാക്കിയ മെട്രോയെ സംബന്ധിച്ച് തീരുമാനിമെടുക്കാൻ സംസ്ഥാന സർക്കാറിന് കൂടുതൽ അധികാരങ്ങൾ നൽകണമെന്നും സിദ്ധരാമയ്യ കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.