ന്യൂഡൽഹി: അഴിമതി കേസിൽ സി.ബി.െഎ മുൻ ഡയറക്ടർ രഞ്ജിത്ത് സിൻഹക്കെതിരെ കേസ് . കൽക്കരി അഴിമതിയുമായി ബന്ധപ്പെട്ട അന്വേഷണങ്ങളിൽ സ്വാധീനിക്കാൻ ശ്രമിച്ചു എന്നാരോപിച്ച് സി.ബി.െഎയാണ് കേസെടുത്തത്. സി.ബി.െഎയുടെ ചരിത്രത്തിൽ ഇത് രണ്ടാം തവണയാണ് മുൻ ഡയറക്ടർക്കെതിരെ കേസ് ഫയൽ ചെയ്യുന്നത്.
ഇൗ വർഷം ഫെബ്രുവരിയിൽ സി.ബി.െഎ മുൻ ഡയറക്ടറായ എ.പി സിങിനെതിരെ കേസ് ഫയൽ ചെയ്തിരുന്നു. മാംസ കയറ്റുമതിക്കാരനായ മോയിൻ ഖുറൈശിയെ സഹായിക്കാൻ ശ്രമിച്ചു എന്നായിരുന്നു എ.പി. സിങിനെതിരെ കേസ്
1974 െഎ.പി.എസ് ബാച്ച് ഉദ്യോഗസ്ഥനായിരുന്നു സിൻഹക്കെതിരെ അന്വേഷണത്തിന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ജസ്റ്റിസ് മദൻ ബി ലോകോറിെൻറ നേതൃത്വത്തിലുള്ള ബെഞ്ചാണ് ഉത്തരവിട്ടത്. പ്രശാന്ത് ഭൂഷെൻറ പരാതിയിലായിരുന്നു അന്വേഷണത്തിന് ഉത്തരവിട്ടത്. അന്വേഷണത്തിനൊടുവിലാണ് അദ്ദേഹത്തിനെതിരെ കേസെടുക്കാൻ സി.ബി.െഎ തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.